HomeNewsവിദ്യാർത്ഥികളെ കൊണ്ട് പാദപൂജ വിവാദത്തിലേക്ക്; ​ഗുരുപൂർണിമ ദിനത്തിൽ സംഘടിപ്പിച്ചത് വിചിത്ര നടപടി;ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാലും...

വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ വിവാദത്തിലേക്ക്; ​ഗുരുപൂർണിമ ദിനത്തിൽ സംഘടിപ്പിച്ചത് വിചിത്ര നടപടി;ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാലും കഴുകിച്ചെന്ന് ആരോപണം

ആലപ്പുഴ: ഗുരുപൂര്‍ണ്ണിമാ ദിനത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മുന്‍ അദ്ധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം വന്‍ വിവാദമാകുന്നു. ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാല്‍ കഴുകിച്ചെന്ന ആരോപണവുമായി ഡിവൈഎഫ് ഐ രംഗത്ത് വന്നിരിക്കുകയാണ്.

അതേസമയം മുമ്പും ചെയ്തിട്ടുണ്ടെന്നാണ് സ്‌കൂള്‍ പറയുന്നത്. എന്നാല്‍ അനൂപ് എന്നായാള്‍ അദ്ധ്യാപകനല്ല അഡ്വേക്കറ്റാണെന്നും ഈ സ്‌കൂളിലെ അദ്ധ്യാപകന്‍ അല്ലെന്നുമാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. എന്നാല്‍ അദ്ധ്യാപകര്‍ക്ക് പുറമേ മുന്‍ അദ്ധ്യാപകരും അനദ്ധ്യാപകരായ അനൂപ് അടക്കം 50 ഓളം പേരുടെ പാദപൂജയാണ് നടത്തിയതെന്നും ഡിവൈഎഫ്‌ഐ പറയുന്നു.

അതേസമയം ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണെന്നും വിദ്യാഭ്യാസം കുട്ടികളില്‍ പുരോഗമന ചിന്തയും ശാസ്ത്രാവബോധം വളര്‍ത്താന്‍ വേണ്ടിയുള്ളതുമാണെന്നും പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ പോന്നതാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുകയാണ്.

gurupooja controversy

RELATED ARTICLES
- Advertisment -

Most Popular