HomeNewsകേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്; പവന് 74040 രൂപയായി

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്; പവന് 74040 രൂപയായി

കേരളം: സ്വർണവിലയിൽ വൻ തോതിലുള്ള ഇടിവ് രേഖപ്പെടുത്തി. സർവകാല റെക്കോർഡ് നിലവാരമായ 75,000 രൂപ കടന്ന് കുതിച്ച സ്വർണവില ഇന്ന് ഗണ്യമായി താഴ്ന്നു. കേരള വിപണിയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 125 രൂപ കുറഞ്ഞ് 9,255 രൂപയിലെത്തി. ഒരു പവന് 1,000 രൂപയുടെ ഇടിവോടെ 74,040 രൂപയായി.

18 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 105 രൂപ കുറഞ്ഞ് 7,590 രൂപയിലും, 14 കാരറ്റ് സ്വർണം ഗ്രാമിന് 5,915 രൂപയിലും എത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 3,810 രൂപയാണ്. അതേസമയം, വെള്ളിയുടെ ഗ്രാം വില 125 രൂപയായി തുടരുന്നു.

രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ ഇടിവ് പ്രകടമാണ്. ഒരു ഔൺസ് സ്വർണത്തിന്റെ വില 3,382 ഡോളറിലേക്ക് താഴ്ന്നതായി റിപ്പോർട്ട്. വിപണി വിദഗ്ധർ സ്വർണവിലയിലെ ഈ ചാഞ്ചാട്ടം തുടർന്നേക്കുമെന്ന് അഭിപ്രായപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular