HomeNewsഇന്ത്യാവിഷന്റെ പേരും സമാന ലോഗോയും ഉപയോഗിച്ച് മാധ്യമസ്ഥാപനം, യഥാര്‍ഥ ഇന്ത്യാവിഷനുമായി ബന്ധമില്ല: എം. കെ. മുനീര്‍

ഇന്ത്യാവിഷന്റെ പേരും സമാന ലോഗോയും ഉപയോഗിച്ച് മാധ്യമസ്ഥാപനം, യഥാര്‍ഥ ഇന്ത്യാവിഷനുമായി ബന്ധമില്ല: എം. കെ. മുനീര്‍

കോഴിക്കോട്: കേരളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ പേരില്‍ ആരംഭിച്ച പുതിയ മാധ്യമസ്ഥാപനത്തിന് പഴയ ഇന്ത്യാവിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപകനായ എം. കെ. മുനീര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനീറിന്റെ പ്രതികരണം.

‘ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ ഇന്ത്യാ വിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനത്തിന് ഇന്ത്യാവിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു,’ എം. കെ. മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും സമൂഹ മാധ്യമങ്ങളിലെ കള്ള പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും കുറിപ്പില്‍ പറയുന്നു.

fake indiavision logo, Not related to the real India vision

RELATED ARTICLES
- Advertisment -
Google search engine

Most Popular