HomeNewsതലസ്ഥാനത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; കൗമാരക്കാരന്റെ കൈപ്പത്തി വേർപ്പെട്ടു

തലസ്ഥാനത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; കൗമാരക്കാരന്റെ കൈപ്പത്തി വേർപ്പെട്ടു

തിരുവനന്തപുരം; തലസ്ഥാനത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി. മണ്ണന്തലയിലാണ് സംഭവം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പതിനേഴ്കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡയിലെടുത്തു.
മാരക ശേഷിയുള്ള അമിട്ടാണ് പൊട്ടിയതെന്നാണ് പോലീസ് അറിയിച്ചത്. അമിട്ട് കൂട്ടുകാര്‍ പൊട്ടിക്കാന്‍ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്കനിര്‍മാണ്ശാലയില്ല. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണഅ പരുക്കേറ്റവര്‍. മുന്‍പ് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം പരുക്കേറ്റരില്‍ ഒരാള്‍ക്കെതിരെ കേസുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular