“ഓഖിപ്പണ”ത്തിൽ മുഖ്യമന്ത്രിയുടെ ആകാശയാത്ര: നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത്.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദേശിച്ചതു പൊലീസല്ല , ഹെലികോപ്റ്റർ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയത് പോലീസല്ലെന്നും ഡിജിപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എം. കു​ര്യ​നാ​ണ് പ​ണം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്. യാത്രയ്ക്ക് ദുരന്തനിവാരണഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പിൽ ചിലർ അതൃപ്തി അറിയിച്ചു. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥ വീഴ്ചയാവാമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ  നിലപാട്.

admin:
Related Post