കൊച്ചി: കർക്കടക വാവുബലി ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ബലിതർപ്പണം നടത്തി. കൊച്ചി നെട്ടൂരിലുള്ള മഹാദേവ ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം പിതൃതർപ്പണ ചടങ്ങുകൾ നിർവഹിച്ചത്.
കർക്കടക വാവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് നെട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ബലിത്തറയിൽ മറ്റ് ഭക്തജനങ്ങളോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയും ബലി തർപ്പണ ചടങ്ങുകളിൽ പങ്കാളിയായത്.


