HomeNewsപ്രധാനമന്ത്രിയെ അവഹേളിച്ചതായി പരാതി: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

പ്രധാനമന്ത്രിയെ അവഹേളിച്ചതായി പരാതി: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ് എടുത്തു. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് കോഴിക്കോട് സൈബർ പൊലീസിന്റെ നടപടി.

പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് സൈബർ പൊലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, വിവാദ പരാമർശത്തിൽ ജാൻമണി ഇതിനോടകം പരസ്യമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular