കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും ഇനി മുന്നോട്ട് സഹകരിച്ച് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയാണുണ്ടായതെന്നും മാരാർ വെളിപ്പെടുത്തി. സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ള പാർട്ടിയാണ് ട്വന്റി 20 എന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.


