നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

കാസര്‍കോഡ്: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി.
കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
നാല്മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് ബിന്ദുവിന്റെ മൃതദേഹം . വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ബിന്ദു തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

admin:
Related Post