HomeNewsതിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം

തിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം

തിരുവനന്തപുരം ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പോലീസ് രൂപം നൽകി. സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ സ്പെഷ്യൽ ഓഫീസറായുള്ള പദ്ധതിയിൽ മൂന്നു മേഖലയുടെയും ചുമതല എസ് പിമാർക്ക് നൽകിയിട്ടുണ്ട്. സ്പെഷ്യൽ ഓഫീസറെ സഹായിക്കാനായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുഡിനെ ചുമതലപ്പെടുത്തി. ക്രമസമാധാന വിഭാഗം എ ഡി ജി പി ഡോ. ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ടച്ചുമതല. 
പദ്ധതിപ്രകാരം അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയുള്ള തീരദേശമേഖലയുടെ ചുമതല ട്രാഫിക് എസ് പി ബി. കൃഷ്ണകുമാറിനാണ്. വേളി – വിഴിഞ്ഞം മേഖല വിജിലൻസ് എസ്പി കെ. ഇ. ബൈജുവിന്റെ ചുമതലയിലാണ്. കാഞ്ഞിരംകുളം – പൊഴിയൂർ മേഖല പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ. എൽ. ജോൺകുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലയിലും രണ്ടു ഡിവൈ എസ് പി മാരെ വീതം നിയോഗിച്ചിട്ടുണ്ട്. അതത് മേഖലയിലെ ഡിവൈ എസ്പിമാരും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.
പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി അഞ്ചുതെങ്ങ് കോസ്റ്റൽ, വലിയതുറ, പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular