ചൊവ്വ. ആഗ 16th, 2022

തീയറ്ററിൽ പ്രദർശനം തുടരുന്ന ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വാശി യിലെ ഗാനം ശ്രദ്ധ നേടുന്നു. ഹേ കണ്മണി എന്ന വരികളോടെ തുടങ്ങുന്ന ഗാനം അഭിജിത് അനിൽകുമാർ, ഗ്രീഷ്മ താരാവത് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നത് കൈലാസ് മേനോൻ ആണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഇപ്പോൾ ഏഴാം സ്ഥാനത്തכണ് ഈ ഗാനം.

വക്കീൽ ദമ്പതികൾ ഒരേ കേസിന്റെ വാദിഭാഗത്തും പ്രതിഭാഗത്തും വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിനോടകം തന്നെ വളരെ നല്ല പ്രതികരണം ലഭിച്ച് മുന്നേറുകയാണ് ചിത്രം.
ബൈജു, അനു മോഹൻ, റോണി ഡേവിഡ്, മായാ വിശ്വനാഥ്, കോട്ടയം രമേശ്, നന്ദു, മായാ മേനോൻ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ . രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ മേനക സുരേഷ് കുമാർ എന്നിവർ ചേർന്നാണ് വാശി നിർമ്മിച്ചിരിക്കുന്നത്.

English Summary : vaashi movie song hey kanmani getting appreciation

By admin