പട്ടായിൽ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത (NIROUP GUPTA) നിർമ്മിച്ച് ആർ രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്രീശാന്ത് നായക ബോളീവുഡ് ചിത്രമായ ‘പട്ടാ’ യിൽ സണ്ണി ലിയോണും അഭിനയിക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് മൂഡിൽ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ചിത്രത്തിൽ ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഓഫീസറുടെ അന്വേഷണം ചെന്നെത്തുന്നത് സ്ത്രീജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ്. അങ്ങനെയുള്ളൊരു വിഷയം ഒരു സ്ത്രീയിലൂടെ അറിയിച്ചാൽ എങ്ങനെയായിരിക്കുമെന്ന സംവിധായകന്റെ ചിന്തയാണ് ലോകപ്രശസ്ത മോഡലും നടിയുമായ സണ്ണി ലിയോണിലേക്കെത്തിച്ചത്.

സണ്ണി ലിയോൺ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള വേഷങ്ങൾക്കെല്ലാം മുകളിൽ നില്ക്കുന്ന ഒന്നായിരിക്കും പട്ടായിലെ കഥാപാത്രം. ഒരു ഫീമെയിൽ ആർട്ടിസ്റ്റിന് അവതരിപ്പിക്കാൻ റിസ്ക്കുള്ള കഥാപാത്രമായതു കൊണ്ടു തന്നെ വളരെ സംശയത്തോടെയായിരുന്നു സംവിധായകൻ സണ്ണിയെ ചെന്ന് കണ്ടത്. പക്ഷേ കഥാപാത്രത്തെ കുറിച്ച് കേട്ടപാടെ വളരെ ത്രില്ലോടെയായിരുന്നു അതിനെ സ്വീകരിച്ചത്. കഥാപാത്രത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകളിലേക്ക് ഇതിനോടകം സണ്ണി കടക്കുകയും ചെയ്തു കഴിഞ്ഞു. ശ്രീശാന്തിനും സണ്ണി ലിയോണിനും പുറമെ ഗുജറാത്തി ഭാഷാ ചലച്ചിത്രങ്ങളിലെ പ്രശസ്തതാരം ബിമൽ ത്രിവേദിയും പട്ടായിൽ അഭിനയിക്കുന്നുണ്ട്. ബാനർ – എൻ എൻ ജി ഫിലിംസ്, സംവിധാനം – ആർ രാധാകൃഷ്ണൻ , നിർമ്മാണം – നിരുപ് ഗുപ്ത, ഛായാഗ്രഹണം – പ്രകാശ്കുട്ടി, എഡിറ്റിംഗ് – സുരേഷ് യു ആർ എസ് , സംഗീതം – സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി – ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് – ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ .

English Summary: Sunny Leone with Sreesanth in Pattaya Movie

admin:
Related Post