HomeMoviesതെന്നിന്ത്യൻ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു. റ​ഷ്യ​ൻ സ്പോർട്സ് താരവും ബിസിനസ്മാനുമായ  ആൻഡ്രേ (Andrei Koscheev) ആണ് വരൻ. ഈ വരുന്ന മാർച്ച് 17 ,18 ,19 തീയതികളിലായാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വിവാഹം നടക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക രാജസ്ഥാനിലെ ഉദയ്‌പൂരിൽ വെച്ചായിരിക്കും. തികച്ചും പരമ്പരാഗതമായ രീതിയിലായിരിക്കും ചടങ്ങുകൾ നടത്തുക.

വിവാഹത്തിന് മുന്നോടിയായി ശ്രിയ വരന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും റഷ്യയിൽ  സന്ദര്‍ശിച്ചു.

സംഗീത ആല്‍ബങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ ശ്രിയ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരമായി മാറി. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിലൂടെ മലയാളത്തിലുo അഭിനയിച്ചു. ബോളിവുഡില്‍ പ്രകാശ് രാജിനൊപ്പമുള്ള തട്ക, കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരന്‍, തെലുങ്കില്‍ ഗായത്രി,  എന്നീ ചിത്രങ്ങളാണ്  ശ്രേയയുടേതായി പുറത്ത് വരാനിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular