ബോളിവുഡ് താരം രൺവീർ സിംഗ് ന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം സ്വിറ്റ്സർലൻഡിൽ നടക്കാൻ സാധ്യത. സ്വിറ്റ്സർലൻഡിലെ ടൂറിസം അംബാസഡറായ രൺവീറിന് സ്വിറ്റ്സർലൻഡിൽ വച്ച് കല്യാണം നടത്താനുള്ള സ്വിസ് സർക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്.
ദീപികയുടെ മാതാപിതാക്കൾ മുംബൈയിൽ എത്തി രൺവീറിന്റെ കുടുംബത്തെ കണ്ടിരുന്നു. വിവാഹ തീയതി നിശ്ചയിക്കാനാണ് ഇവർ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. വിവാഹം എവിടെവച്ചായാലും ഹിന്ദു ആചാര പ്രകാരമായിരിക്കും കല്യാണ ചടങ്ങുകൾ നടക്കുക എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്.

