HomeMoviesമോഹൻലാലിൻറെ ആ ട്വീറ്റ് നു പിന്നിൽ ?

മോഹൻലാലിൻറെ ആ ട്വീറ്റ് നു പിന്നിൽ ?

അപ്രതീക്ഷിതമായ ഒരു പിറന്നാൾ ആശംസയ്ക്കു പിന്നിലെ കാരണം തിരയുകയാണ് പ്രേക്ഷകർ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഹൃതിക് റോഷന് നേർന്ന പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.

സൂപ്പർതാരം ഹൃതിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. അതിനു മറുപടിയായി ‘എന്നെ ഒരുപാട് സ്പർശിച്ചു, പിറന്നാൾ ആശംസകൾ നേരാൻ താങ്കൾ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാർ.’–ഹൃതിക് പറഞ്ഞു.

മോഹൻലാൽ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.   ഈ റിപ്പോർട്ട് സത്യമാകണ൦ എന്നാണ് ആരാധകരു൦ സിനിമാലോകവും  ആഗ്രഹിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular