HomeMoviesചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദർശനവിജയം തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ്...

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദർശനവിജയം തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രം മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയുമായി വിജയം തുടരുകയാണ്. ഒരുപിടി പുതിയ റിലീസുകൾക്കിടയിലും എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രത്തിന് നൽകുന്ന പിന്തുണ വളരെ വലുതാണ്. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചുകൊണ്ടുമാണ് ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മുന്നേറുന്നത്. ആദ്യ ദിനം മുതൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രത്തിലൂടെ, 2025 എന്ന പുതിയ വർഷവും സൂപ്പർ ഹിറ്റ് നൽകിക്കൊണ്ടാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ ആറാമത്തെ സൂപ്പർ വിജയമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

മമ്മൂട്ടി സി ഐ ഡൊമിനിക് എന്ന് പേരുള്ള ഒരു ഡിറ്റക്റ്റീവ് കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചത്. ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി ഒരുക്കിയ ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. കോമെഡിയും ആക്ഷനും ഒരേ അനായാസതയോടെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ സഹായി ആയെത്തുന്ന ഗോകുൽ സുരേഷിന്റെ കഥാപാത്രത്തിന്റെയും പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. കേരളത്തിന് പുറത്തും മികച്ച വിജയം നേടിയാണ് ചിത്രം മുന്നേറുന്നത്.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular