മാമാങ്കം; ജോലിക്കാര്‍ക്ക് ലീവല്ല, പകരം ടിക്കറ്റ്,

സിനിമാ പ്രേമികള്‍ എല്ലാം വലിയ ആവേശത്തിലാണ്. മാമാങ്കം  സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പ്രചാരണത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച കബാലിക്ക് ശേഷം അതിനെ വെല്ലുന്ന സ്വീകാര്യതയുമായാണ് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം എത്തുന്നത്. കബാലി കാണാന്‍ തമിഴ്‌നാട്ടില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തെങ്കില്‍ മാമാങ്കത്തിനായി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്‌പെഷല്‍ ഷോ  ബുക്ക് ചെയ്യുകയാണ്. ബാങ്കുകളും ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളും തങ്ങളുടെ കസ്റ്റമേഴ്‌സിന് വേണ്ടിയും ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടിയും സ്‌ക്രീനുകള്‍ ബുക്ക് ചെയ്യാന്‍ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഇതി ആദ്യമായാണ് ഒരു സിനിമയ്ക്കായി ഇത്ര വലിയ സ്വീകാര്യത ലഭിക്കുന്നത്. രജനികാന്ത് നായകനായ കബാലിയുടെ റിലീസിന് കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു.


മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കണ്ട സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ദര്‍ മാമാങ്കത്തെ ഇന്ത്യന്‍ സിനിമയുടെ മുഖം മാറ്റുന്ന ചിത്രമായാണ് വിലയിരുത്തുന്നത്. മാമങ്കം സിനിമ മറ്റൊരു ചരിത്രമാവുമെന്നാണ് പല പ്രമുഖ വ്യക്തികളും പറഞ്ഞത്.

ചരിത്ര പ്രാധാന്യത്തോടെ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം. പദ്മകുമാറാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

admin:
Related Post