ഗപ്പിക്കു ശേഷം ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അമ്പിളി”. സൗബിൻ ഷഹീർ ആണ് നായകൻ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഗപ്പി യിലെ നായകനായിരുന്ന ടോവിനോ തോമസ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു.
ഗപ്പി എന്ന സിനിമയ്ക്കു ശേഷം രണ്ടുവർഷം കഴിഞ്ഞാണ് ജോണ് പോൾ തന്റെ അടുത്ത ചിത്രവുമായി എത്തിയിരിക്കുന്നത്. ഗപ്പിയുടെ നിർമാണ പങ്കാളിത്തം വഹിച്ച മുകേഷ് ആർ. മേഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് അമ്പിളിയുടെ നിർമാണവും നിർവഹിക്കുന്നത്.
നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം സിനിമയിലേക്കു അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ പുതുമുഖം തൻവി റാമും ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു.
.

