HomeMoviesപ്രാണയിൽ ദുൽഖറും !

പ്രാണയിൽ ദുൽഖറും !

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രാണയിൽ ദുൽഖർ സൽമാനും. നിത്യാ മേനോനിനെ കേന്ദ്ര കഥാപാത്രമാക്കി വി കെ പി ഒരുക്കുന്ന ചിത്രമാണ് പ്രാണ. ചിത്രത്തിന് ആശംസകൾ പറഞ്ഞ ദുൽഖർ ചിത്രത്തിൽ താനും ഒരു ഭാഗമാണെന്ന് തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പങ്കുവച്ചു.

താൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ദുൽഖർ പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന പ്രാണയുടെ ഹിന്ദി, മലയാളം ട്രെയിലറുകള്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്  റിലീസ് ചെയ്തത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് ഇത്.

RELATED ARTICLES
- Advertisment -

Most Popular