HomeMovies3 ദിവസത്തിൽ 39 കോടി 90 ലക്ഷം; സൂപ്പർ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്കർ

3 ദിവസത്തിൽ 39 കോടി 90 ലക്ഷം; സൂപ്പർ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്കർ

ഒക്ടോബർ 31 ന് ദീപാവലി റിലീസായി എത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി കുതിപ്പ് തുടരുന്നു. വലിയ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ആദ്യ മൂന്നു ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 39 കോടി 90 ലക്ഷത്തിനും മുകളിലാണ് . കേരളത്തിൽ നിന്ന് മാത്രം മൂന്നാം ദിവസം ചിത്രം നേടിയ ഗ്രോസ് 2 കോടി 30 ലക്ഷമാണ്. ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടിയോളമാണ് ലഭിച്ചത്. മൂന്നാം ദിനവും എകദേശം അത്ര തന്നെ ഗ്രോസ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കി. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ചിത്രം ആറര കോടിയോളം ഗ്രോസ് നേടിക്കഴിഞ്ഞു. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular