നടി മേഘ്ന രാജു൦ കന്നടതാരം ചിരഞ്ജീവി സർജയും തമ്മിലുള്ള വിവാഹം മെയ് 2 ന് നടക്കാനിരിക്കെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷo കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിൽ അതീവ സുന്ദരിയായാണ് മേഘ്ന എത്തിയത്.
നീണ്ട പത്തു വർഷത്തെ പ്രണയത്തിന് ശേഷമാണ് ചിരഞ്ജീവി സർജയും മേഘ്നയും വിവാഹിതരാകുന്നത്.
യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ ബ്യൂട്ടിഫുൾ എന്ന മലയാള ചിത്രത്തിലൂടെയാണ് മേഘ്ന ശ്രദ്ധിക്കപ്പെട്ടത്. മെമ്മറീസ്, റെഡ് വൈൻ,ഹല്ലേലുയ്യ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ മേഘ്ന അഭിനയിച്ചിട്ടുണ്ട്.
മേഘ്നയുടെ ഹൽദി ആഘോഷ ചിത്രങ്ങൾ കാണാം







