സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി.4935 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ ഒരൊറ്റദിവസംകൊണ്ട് 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് 280 രൂപവർധിച്ചത്.ആഗോള വിപണിയിൽ ചൊവാഴ്ച സ്പോട്ട് ഗോൾഡിന് ആറുശതമാനം ഇടിവുണ്ടായശേഷം വ്യാഴാഴ്ച ഒരു ശതമാനം വില ഉയർന്നു. ഔൺസിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പ് തുടരുന്നതിനാൽ ഭാവിയിലും ചാഞ്ചാട്ടംകൂടാനാണ് സാധ്യത.
ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; റേഷന്‍കടകള്‍ക്ക് കിറ്റിന് ഏഴ് രൂപവീതം വിതരണച്ചെലവ് നല്‍കും.

തിരുവനന്തപുരം :- ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍. സപ്ലൈകോ തയ്യാറാക്കിയ കിറ്റുകള്‍ റേഷന്‍കടകളില്‍ എത്തിച്ചു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ളവര്‍ക്കാണ് വ്യാഴാഴ്ച കിറ്റ് വിതരണം തുടങ്ങുന്നത്. ശനിയാഴ്ചവരെ കിറ്റ് ലഭിക്കും.റേഷന്‍ കാര്‍ഡ് നമ്ബരിന്റെ അവസാന അക്കം പൂജ്യം, ഒന്ന്, രണ്ട് ഉള്ളവര്‍ക്കാണ് വ്യാഴാഴ്ച കിറ്റ് നല്‍കുക. വെള്ളിയാഴ്ച മൂന്ന്, നാല്, അഞ്ച് നമ്ബര്‍ വരുന്നവര്‍ക്കും ശനിയാഴ്ച ആറ്, ഏഴ്, എട്ട്, ഒമ്ബത് അക്കം അവസാനിക്കുന്നവര്‍ക്കും. പിങ്ക് കാര്‍ഡുകാര്‍ക്ക് 19 മുതല്‍ 22 വരെ കിറ്റ് വിതരണം. 19ന് പൂജ്യം, ഒന്ന്, 20ന് രണ്ട്, മൂന്ന്, 21ന് നാല്, അഞ്ച്, ആറ്, 22ന് ഏഴ്, എട്ട്, ഒമ്ബത് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും.റേഷന്‍കടകള്‍ക്ക് ഒരു കിറ്റിന് ഏഴ് രൂപവീതം വിതരണച്ചെലവായി നല്‍കും. ഇ പോസ് മെഷീനിലെ ഇന്റര്‍നെറ്റ് തകരാറുകള്‍ പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം; പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി
അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി.ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി കോടതി ശരിവച്ചു. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി.
അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി. ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്നും ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെ വിധിയില്‍ പറയുന്നു.
English Summary : Hindu Daughters have equal coparcenary in family properties : Supreme Court
രാജ്യത്ത് കൊവിഡ് ബാധിതർ 21 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തിന് മുകളിലെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.
മാഹാരാഷ്ട്രയില്‍ 12,822 പേരും ആന്ധ്രയില്‍ 10,080 പേരും ഇന്നലെ രോഗബാധിതരായി.കർണാടകത്തിൽ ഇന്നലെ, മരണം മൂവായിരം കടന്നു. പ്രതിദിന രോഗികളുടെ എണ്ണം 7178 ആയി ഉയർന്നു. തമിഴ്നാട്ടില്‍ 5833 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ 4800 പേരാണ് ഇന്നലെ രോഗം ബാധിച്ചവര്‍. ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന് 1400 ലെത്തി. ആറു ലക്ഷത്തിലേറെ സാംപിളുകളാണ് ഒരു ദിവസം പരിശോധിക്കുന്നത്. 14. 2 ലക്ഷം പേര്‍ രാജ്യത്ത് രോഗമുക്തരായപ്പോള്‍ രോഗ മുക്തി നിരക്ക് 68.32 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.
English Summary : The number of covid victims in the country has crossed 21 lakh
ഗവർണറും മുഖ്യമന്ത്രിയും കരിപ്പൂർ സന്ദർശിച്ചു
കരിപ്പൂർ വിമാനാപകടം നടന്ന സ്ഥലം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദർശിച്ചു. അതീവ ദുഖകരമായ സംഭവമാണ് വിമാന അപകടമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
അവിചാരിതമായാണ് ഇത്തരം ദുരന്തമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തും. നിലവിൽ ഡിജിസിഎ പരിശോധിക്കുന്നുണ്ട്. മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പം ദുഖത്തിൽ പങ്കുചേരുന്നതായും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായമേകും. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. സാരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചുഅപകടം പൊട്ടിത്തെറിയിലെത്താത്തത് ആശ്വാസകരമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്തിന്റെ ഫ്ളൈറ്റ് ഡേറ്റ ഓപറേറ്ററും രണ്ട് ബ്ളാക്ക് ബോക്‌സും കണ്ടെത്തി. അപകടത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർ അതിശയകരമായി പ്രവർത്തിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വകുപ്പുകളും ആശുപത്രികളെയും മറ്റ് സംവിധാനങ്ങളും ജനങ്ങളും വളരെ മികച്ച പ്രവർത്തനമാണ് കാഴ്‌ചവച്ചത്. അതിലൂടെ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനായി ഈ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
English Summary : The Governor and the Chief Minister visited Karipur
കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്
കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീൽ സ്ഥിരീകരിച്ചു. സുധീർ വാര്യത്ത് എന്നയാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു.
മരിച്ചവരിൽ ഒരാൾക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഇന്നലെ രാത്രി അപകടമുണ്ടായപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതെല്ലാം വിട്ടുകളഞ്ഞ് കൈമെയ് മറന്ന് പ്രവർത്തിച്ചവരാണ് നാട്ടുകാർ. ജാഗ്രത പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് എല്ലാവരോടും നിരീക്ഷണത്തിൽ സ്വയം പോകണമെന്ന് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 14 പേരുടെ പോസ്റ്റ്‍മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തുമെന്നാണ് മന്ത്രി സ്ഥിരീകരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിന് ഇന്നലെ മേൽനോട്ടം വഹിച്ച മന്ത്രി എ സി മൊയ്ദീൻ ഇത്തരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ദുരന്തമുഖത്ത് സാധ്യമാകണമെന്നില്ല എന്ന് വിശദീകരിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇത്തരമൊരു സാഹചര്യമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും പറഞ്ഞിരുന്നു.
English Summary : flight crash who was injured in Karipur tests COVID +ve
മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം ‘ സഡക് 2 ‘ ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു
1991 – ൽ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക് . ഇതിന്റെ രണ്ടാം ഭാഗം‘ സഡക് 2 ‘, തിയറ്ററിൽ 2020 സമ്മർ റിലീസിന് കാത്തിരിക്കയായിരുന്നു . എന്നാൽ കോവിഡ് ലോക് ഡൗൺ കാലത്ത് തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ് .
ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ആഗസ്ററ് 28-ന് ചിത്രം റിലീസ് ചെയ്യും . സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ് ,മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ ,അക്ഷയ് ആനന്ദ് എന്നിവരാണ് ‘ സഡക് 2 ‘ വിലെ അഭിനേതാക്കൾ .
ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ് .ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാൽ ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ‘ സഡക് 2 ‘ വിനായി കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും ദിവസം മുമ്പാണ് പുറത്തു വിട്ടത് . ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.
സി .കെ .അജയ് കുമാർ ,പി ആർ ഒ
English Summary : Sadak 2 OTT date conformed
ബാഹുബലിയായി സന്താനം ആക്ഷേപ ഹാസ്യവും ആക്ഷനുമായി എത്തിയ ” ബിസ്‌കോത് “ട്രെയ്‌ലർ വൈറൽ !
ഹാസ്യ താരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ ‘ബിസ്‌കോത്തി ‘ന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തു വിട്ടു . റിലീസ് ചെയ്‌ത് ഒരു നാൾ തികയും മുമ്പേ തന്നെ ഒന്നര മില്യൺ കാഴ്ചക്കാരെ നേടിസോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് ട്രെയ്‌ലർ. മൂന്നു കഥാപാത്രങ്ങളെയാണ് സന്താനം അവതരിപ്പിക്കുന്നത് എന്നതാണ് ഈ സിനിമയുടെ ശ്രദ്ധേയ ഘടകം . അതിലൊന്ന് അരമണിക്കൂർ ദൈർഘ്യമുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ് . ഇത് ബാഹുബലിയെ അനുകരിച്ചുകൊണ്ടുള്ളതാണ് .
രാജാവിന്റെ ഭാഗം അഞ്ഞൂറിൽ പരം നടീനടന്മാരെ ഉൾപ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ ബ്രഹ്മാണ്ഡ അരമനയുടെ സെറ്റിൽ വെച്ചാണ് ഈ എപ്പിസോഡ് ചിത്രീകരിച്ചിട്ടുള്ളത് . കൂടാതെ സന്താനത്തിന്റെ അഭിനയ മികവിന്റെ മറ്റു ചില പരിണാമങ്ങളും വെളിപ്പെടിത്തിയിട്ടുണ്ടത്രെ . മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ ദൃശ്യവൽക്കരിച്ചിരിക്കുന്നത് . ‘ ജയം കൊണ്ടാൻ ‘ , ‘കണ്ടേൻ കാതലൈ ‘ , ‘ ഇവൻ തന്തിരൻ ‘ തുടങ്ങിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച ആർ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും . ഒരു ബിസ്‌കറ്റ് കമ്പനി പ്രധാന കഥാപാത്രം പോലെ ചിത്രത്തിലുടനീളം ഉണ്ടെന്നതിനാലാണത്രെ ‘ ബിസ്‌കോത് ‘എന്ന് പേരിട്ടത് .
സന്താനത്തിന്റെ ആരാധകർക്ക് മാത്രമല്ല എല്ലാ വിഭാഗം സിനിമാ ആസ്വാദകർക്കും ഇഷ്‌ടപ്പെടുന്ന , സന്താനത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകാവുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ ആർ .കണ്ണൻ ആത്മവിശ്വാസത്തോടെ പറയുന്നു . കാണികൾക്ക് മാനസിക പിരിമുറുക്കത്തിൽ നിന്നും മുക്തിയേകുന്ന ഹാസ്യരസപ്രദമായ ആക്ഷൻ എന്റർടൈനറാണെന്നും സംവിധായകൻ പറഞ്ഞു .
സന്താനത്തിന്റെ മുൻ ചിത്രമായ ‘എ 1 ‘ എന്ന സിനിമയിൽ നായികയായി അഭിനയിച്ച താരാ അലിഷാ പെരിയും, മിസ്സ് കർണാടക സ്വാതി മുപ്പാലയുമാണ് ‘ ബിസ്‌കോത്തി’ലെ സന്താനത്തിന്റെ നായികമാർ . അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രേധേയനായ രാധനാണ് സംഗീത സംവിധായകൻ .
സി .കെ .അജയ് കുമാർ ,പി ആർ ഒ
English Summary : Santhanam new movie Biskoth Official Trailer
സംസ്ഥാനത്തു പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷൻ
കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു.
കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ കർണാടകയിൽ മഴ തീവ്രമായ സാഹചര്യത്തിൽ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജല കമ്മീഷൻ അറിയിച്ചു.
അതേസമയം, ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കിയിലും വയനാടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ദുര്‍ബലമാകും. എന്നാല്‍ ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പത്താം തിയതി വരെ കേരളത്തില്‍ അതിശക്തമായ മഴ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. ചില ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴ തുടരുന്ന ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. രാത്രിയില്‍ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയാകാന്‍ കാത്ത് നില്‍ക്കാതെ ആളുകളെ പകല്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം മാറ്റാനാണ് നിര്‍ദേശം.
മലയോര മേഖലകളിലേക്ക് രാത്രിയാത്ര പൂര്‍ണമായി ഒഴിവാക്കണം. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങളോട് സഹകരിക്കുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് പറയുന്നു.
English Summary : National Water Commission issues flood warning in kerala
ബെയ്റൂട്ട് സ്ഫോടനം: മരണം 135 ആയി
ബെയ്റൂട്ട്: ലബനീസ് തലസ്ഥാന നഗരത്തെ മൊത്തം വിറപ്പിച്ച ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 4000നു മുകളിൽ പേർക്കു പരിക്കേറ്റു. കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം ആറിന് ബെയ്റൂട്ടിലെ തുറമുഖ മേഖലയിൽ തീപിടിച്ചതിനു പിന്നാലെയാണു സ്ഫോടനം ഉണ്ടായത്. ഒരു ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമെന്നു ലബനീസ് പ്രസിഡന്റ് മിഷേൽ ഔണ് അറിയിച്ചു.
റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ സ്ഫോടനമാണ് നടന്നത്. 240 കിലോമീറ്റർ അകലത്തുള്ള സൈപ്രസിൽവരെ ശബ്ദം കേട്ടു. സ്ഫോടനമേഖലയിലെ കെട്ടിടങ്ങളെല്ലാം നിലംപരിശായി. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ കുലുങ്ങി, ജനൽച്ചില്ലുകൾ തകർന്നു.
അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവരുടെ ദൃശ്യങ്ങൾ ലബനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
റോഡുകൾ ജനൽച്ചില്ലും മറ്റ് അവശിഷ്ടങ്ങളുംകൊണ്ടു നിറഞ്ഞത് രക്ഷാപ്രവർത്തനം വൈകിച്ചു.
1.89 കോടി കടന്ന് കോവിഡ് രോഗികൾ
ന്യൂയോര്‍ക്ക് സിറ്റി | ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 89 ലക്ഷം കടന്നു. 1,89,56,836 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. മരണം 7,10,053 ആയി. അതേസമയം, 1,21,49,620 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,604 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. 1306 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ ഇവിടെ മരണ സംഖ്യ 1,61,596 ആയി ഉയര്‍ന്നു. പുതുതായി അര ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുത്തു. 49,73,520 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലില്‍ പുതുതായി 1322 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. 97,418. 28,62,761 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ മരണം 40,739 ആയിട്ടുണ്ട്. 919 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണച്ചതെന്ന് വേള്‍ഡ്മീറ്റേഴ്‌സ്.ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 19,63,239 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അര ലക്ഷത്തിലിധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മോസ്കോയിലും രോഗികളുടെ എണ്ണം ഉയരുകയാണ്.
English Summary : Covid updates
രാജ്യത്തെ ചൈനീസ് കമ്പനികള്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഷവോമി നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍ നിരോധിച്ചു കൊണ്ടാണ് ചൈനയ്‌ക്കെതിരായ നീക്കത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്.
‘Mi Browser Pro – Video Download, Free Fast & Secure’ നെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. ഡിവൈസുകളുടെ പ്രകടനത്തെ മികച്ച രീതിയില്‍ സ്വാധീനിക്കാന്‍ കഴിവുള്ള ബ്രൗസറിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിന് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കമ്ബനിയുടെ ഭാഗത്തു നിന്ന് നീക്കം നടക്കുന്നതായി വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്.
ബ്രൗസര്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഡിവൈസുകളുടെ പ്രടകടനത്തെ ബാധിക്കില്ലെന്നാണ് കമ്ബനി പറയുന്നത്.
ഉപയോക്താക്കള്‍ക്ക് മറ്റെതെങ്കിലും ബ്രൗസര്‍വഴി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഷവോമി ബ്രൗസറിനെതിരായ സര്‍ക്കാര്‍ നടപടി ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുമ്ബോള്‍ ആ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
English Summary : The central government has stepped up action against Chinese companies in the country


