Home Blog Page 361

സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകം

0

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്. ഓണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചികിത്സയിലുള്ളവരുടെ എണ്ണം 70,000ത്തിന് മുകളില്‍ ഉയരുകയും ചെയ്തു. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മാര്‍ച്ച് 22ന് പ്രതിദിന രോഗികളുടെ എണ്ണം 1239 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 25,000ന് താഴെ കൊണ്ടുവരുവാനും സാധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കഴിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്.

സംസ്ഥാനത്ത് കോവിഡ്-19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ ശക്തിപ്പെടുത്തി വരുന്നു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നല്‍കുന്ന സുരക്ഷ പരമ പ്രധാനമാണ്. അതിനാല്‍ പൊതുസ്ഥലത്ത് തന്നെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കോവിഡിന്റെ അണുക്കളെ നശിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.

അതേസമയം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്.

സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്.
തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ടിടാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കേണ്ടതാണ്.

English Summary : The coming three weeks in the state are crucial

കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

0

കവിയും ഗാനരചയിതവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഫോണില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. സംഭവത്തില്‍ മുരുകന്‍ പരാതി നല്‍കി.

‘ജ് നല്ല മനുശനാകാന്‍ നോക്ക് ‘ എന്ന നാടകത്തിന്റെ  രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘ചോപ്പ്’ എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ‘മനുഷ്യനാകണം’ എന്ന ഗാനം. ‘മനുഷ്യനാകണം, മനുഷ്യനാകണം, ഉയര്‍ച്ചതാഴ്ചകള്‍ക്കതീതമായ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നു, അതാണ് മാര്‍ക്‌സിസം ‘ എന്ന വരികളുള്ള ഈ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയിരുന്നു.

English Summary : Poet Murugan Kattakada receives death threat

സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

0

തിരുവനന്തപുരം :കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.സാമൂഹിക അകലവും മാസ്‌കും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന വ്യാപകമാക്കും.തുടര്‍ച്ചയായ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.

തെരെഞ്ഞെടുപ്പിന് പിന്നാലെ രോഗ വ്യാപനം കുടുതല്‍ രൂക്ഷമാകാനുള്ള സാധ്യത കൂടി മുന്നില്‍കണ്ടാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിളിച്ച കോര്‍ യോഗത്തിന്റെതാണ് തീരുമാനം.

സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന ശക്തമാക്കും.

രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ കണ്ടെയ്‌ന്റെന്റെ സോണ്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും.
ആര്‍ആര്‍പിസിആര്‍പരിശോധന വര്‍ദ്ധിപ്പിക്കാനും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവരും ബൂത്ത് ഏജന്റുമാരും കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും നിര്‍ദ്ദേശമുണ്ട്.

മാര്‍ച്ച്‌ പകുതിയോടെ ആയിരത്തോളം കുറഞ്ഞിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ക്രമാനുഗതമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം 3500 കടന്നിരുന്നു.

English Summary : Covid19 : The state is tightening controls from today

എന്‍എസ്എസിനെതിരേയുള്ള ആക്രമണം പരാജയഭീതിമൂലമെന്ന് ഉമ്മന്‍ ചാണ്ടി

0

കോട്ടയം: എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്. അഭിപ്രായം പറയാനും നിലപാടെടുക്കാനും  സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ട് അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തങ്ങളെ  എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English Summary : Oommen Chandy said blames attack on NSS for fear of defeat

പുല്ലൂക്കര കൊലപാതകം പോലീസ്കര്‍ശന നടപടി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

0

കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ ക്രൂരമായി വകവരുത്തിയ  സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തെരഞ്ഞെടുപ്പ് പരാജയഭീതിയിലാണ്ട സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരേ പോലസ് കര്‍ശന നടപടി എടുക്കണം.  ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ല.

കണ്ണൂരില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകം നടത്തുന്നത് സിപിഎം ആണെന്ന വിവരാവകാശരേഖ ഈയിടെ പുറത്തുവന്നിരുന്നു. കണ്ണൂര്‍ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

English Summary : oommen chandy response on muslim league workers murder at Pullukkara

സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

0

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദ്ദേശം എല്ലാ പോളിംഗ് ഏജന്റ് മാർക്കും പരിശോധന നടത്തും. കൂടുതൽ സെക്ടറിൽ മജിസ്ട്രേറ്റ് മാരെ നിയമിക്കും. ഇതര സംസ്ഥാന കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും  പരിശോധനകളുടെ എണ്ണം കൂട്ടും. വാക്സിനേഷൻ ഊർജിതമാക്കും. തദ്ദേശസ്ഥാപനങ്ങൾ സന്നദ്ധസംഘടനകൾ തുടങ്ങിയവ പങ്കാളികളാകും.

English Summary : Decision to tighten Covid restrictions in the state

ദൃശ്യ വിസ്മയം ഒരുക്കി ” ചെമ്പകമന “

0

മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു ദൃശ്യ വിസ്മയം. ആകാംഷയോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന ഒരു ഹൊറർ മാജിക്‌.

രണ്ട് പേര് വഴിതെറ്റി ഒറ്റപ്പെട്ട ഒരു വീട്ടിൽ എത്തുന്നതും തുടർന്ന് അവിടെ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ആണ് കഥ മുന്നോട്ടു വെക്കുന്നത്. വളരെ ഭയാനകമായ അന്തരീക്ഷത്തിൽ കഥ മുന്നോട്ടു പോകുമ്പോൾ ഓരോ പ്രേക്ഷകനും വളരെ നല്ല ഒരു അനുഭവം തന്നെയാണ് ഈ 17 മിനിറ്റ് ഷോർട് ഫിലിം നിങ്ങൾക്ക് സമ്മാനിക്കുന്നത്

ദിനേഷ് നമ്പ്യാർ നിർമിച്ച് ജിതിൻ സുരേഷ് ടി സംവിധാനം ചെയ്ത ചെമ്പകമന സമൂഹമാധ്യമങ്ങളിൽ വയറൽ ആയിരിക്കുകയാണ്

ക്യാമറ.ജിജു ചക്കരക്കൽ
എഡിറ്റിംഗ്. ആന്റണി
മ്യൂസിക്. അർജുൻ
ആർട്ട്‌ ഡയറക്ടർ. ജിത്തു സെബാസ്റ്റ്ൻ
മേക്കപ്പ്. ജിത്തു പയ്യന്നുർ

YouTube Link : https://youtu.be/GfK5hpBM67Q

ട്വൻ്റി 20 പ്രവർത്തകനെ സിപിഎം നേതാവ് മുളക് പൊടി എറിഞ്ഞു മർദിച്ചതായി പരാതി

0

കുന്നത്തുനാട് തിരുവാണിയൂരിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകനെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി.

സിപിഎമ്മിൽ നിന്ന് രാജിവെച്ച് ട്വൻ്റി ട്വൻ്റിയിൽ ചേർന്ന കെ കെ ജോസിനെ മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി.തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി ആർ പ്രകാശിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ട്വൻ്റി ട്വൻ്റി അറിയിച്ചു.

പരിക്കേറ്റ കെ കെ ജോസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം വിട്ട് ട്വൻ്റി ട്വൻ്റിയിൽ പ്രവർത്തിച്ചതിൻ്റെ വൈരാഗ്യമാണ് മുളകുപൊടിയെറിഞ് മർദ്ദിക്കാൻ കാരണമെന്ന് കെ കെ ജോസ് പറഞ്ഞു. എന്നാൽ ട്വൻ്റി ട്വൻ്റിയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് സിപിഎം പ്രദേശിക നേതൃത്വം പ്രതികരിച്ചു.

English Summary : Twenty20 activist beaten up by CPM leader

ആലപ്പുഴയിൽ പോളിംഗ് ബൂത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ തമ്മിലടിച്ചു

0

ആലപ്പുഴ : ആലപ്പുഴ സക്കരിയാ ബസാറിൽ വൈഎംഎംഎ എൽപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ തമ്മിലടിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗൺ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘർഷമുണ്ടായത്. ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം ഒടുവിൽ യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. ഒടുവിൽ പലയിടത്തു നിന്നും കൂടുതൽ പ്രവർത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്. ആദ്യം സംഘർഷം ഉണ്ടായതറിഞ്ഞു പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു. പോലീസ് നോക്കി നിൽക്കെ തന്നെയാണ് ഇതേയിടത്ത് വീണ്ടും നേതാക്കൾ തമ്മിലടിച്ചത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിന് നേതൃത്വം നൽകിയ ലീഗ് നേതാവ് എ എം നൗഫലിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

English Summary : Muslim League leaders clashed at a polling booth in Alappuzha

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞു വീണു മരിച്ചു

0

കോട്ടയം : വോട്ട് ചെയ്യാനെത്തിയ  വൃദ്ധ കുഴഞ്ഞു  വീണു മരിച്ചു. ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി  അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്.ചവിട്ടുവരി സെൻ്റ്. മർസിൽനാസ് ഗേൾസ് ഹൈസ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക്ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകോട്ട് വീണത്. വീഴ്ച്ചയുടെ ആഘാതത്തിൽ  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. 

English Summary : An old woman who came to vote in Kottayam collapsed and died

അയ്യപ്പനും എല്ലാ ദേവഗണങ്ങളും ഇടതു മുന്നണിയ്ക്കൊപ്പമെന്ന് പിണറായി

0

കണ്ണൂർ : സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും എ​ൽ​ ഡി​ എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധ​ർ​മ​ട​ത്തെ പി​ണ​റാ​യി​യി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. 

എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ആ​രാ​ധ​നാ​മൂ​ർ​ത്തി​ക​ൾ സ​ർ​ക്കാ​രി​നൊ​പ്പ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​വി​ല്ലെ​ന്ന എ​ൻ​ എ​സ് എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നും മ​ന​സ​മാ​ധാ​നം ത​രു​ന്ന സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞ​ത്.

English Summary : Pinarayi said that Ayyappan and all the deities were with the Left Front

നാസ ചൊവ്വയിൽ ഹെലികോപ്റ്റർ ഇറക്കി

0

ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാസ. നാസയുടെ മിനി ഹെലികോപ്റ്റർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കി. ഫെബ്രുവരി 18 ന് ചൊവ്വയിൽ സ്പർശിച്ച പെർസെവെറൻസ് റോവറിന്റെ അടിയിലാണ് അൾട്രാ ലൈറ്റ് വിമാനം ഉറപ്പിച്ചിരുന്നത്. ആദ്യ പാറക്കലിനുള്ള തയ്യാറെടുപ്പിലാണ് ഹെലികോപ്റ്റർ എന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ അറിയിച്ചു.

നാസയുടെ ഏറ്റവും പുതിയ ട്വീറ്റിൽ  , ഉപരിതലത്തിലേക്ക് പതിച്ചതിന് ശേഷം ഉള്ള ഹെലികോപ്റ്ററിനെയും അതിന്റെ “എയർഫീൽഡിനെയും” വ്യക്തമാക്കിയതായി ഉള്ള  ഫോട്ടോയും കാണാം .അടുത്ത രണ്ട് ദിവസങ്ങളിൽ, ഹെലികോപ്റ്ററിന്റെ സോളാർ പാനലുളും മോട്ടോറുകളും സെൻസറുകളും  ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും .കൂടാതെ ആദ്യത്തെ പാറക്കലിന് മൂന്നായി ബാറ്ററി റീചാർജ് ചെയ്യും . പറക്കുമ്പോൾ ഫോട്ടോഗ്രാഫി എടുക്കുവാനും ഹെലികോപ്റ്ററിന് കഴിയും. ഏപ്രിൽ 11 ന് മുൻപ് ആദ്യത്തെ പാറക്കൽ  നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary : NASA lands a helicopter on Mars