പ്രേക്ഷകർ കാത്തിരുന്ന ഭാവന നവീൻ വിവാഹം ഇന്ന് തൃശൂരിൽ നടന്നു. കന്നട നിര്‍മ്മാതാവായ നവീന്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജവഹർ കണ്വൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹത്തിന്റെ ബാക്കി ചടങ്ങുകൾ നടന്നത്.
മഞ്ജു വാരിയർ, നവ്യ നായർ, ഷംന കാസിം, ഭാഗ്യലക്ഷ്മി, മിയ, ലെന, കൃഷ്ണപ്രഭ തുടങ്ങി മലയാളസിനിമയിലെ ഒട്ടുമിക്ക നായികമാർ എല്ലാവരും വിവാഹത്തിനെത്തിയിരുന്നു.
ഇന്ന് വൈകുന്നേരം ലുലു കണ്വെൻഷൻ സെൻററിൽ സിനിമ രംഗത്തടക്കമുള്ളവർക്ക് സ്നേഹവിരുന്നു നടക്കും. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.
ഭാവന നവീൻ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



