കഥകളെയും കഥപറച്ചിലിനെയും എപ്പോഴും നെഞ്ചിലേറ്റിയ നാടാണ് കേരളം. മാറുന്ന പ്രേക്ഷകഭിരുചികൾക്ക് അനുസൃതമായി, പരമ്പരാഗത ശൈലികൾക്കപ്പുറത്തേക്ക് കടന്ന് കേരളീയരുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കുന്ന പുതിയ നിര കഥകളുമായി പ്രേക്ഷകരിലേക്ക് സീ5 എത്തുന്നു.സ്പോർട്സ്, സംഗീതം, ആധുനിക രീതിയിലുള്ള വിനോദപരിപാടികൾ എന്നിവ ഉൾപ്പെടുത്തി മലയാളികൾക്കായി ഏറ്റവും പുതിയ ഉള്ളടക്ക ശേഖരമാണ് സീ5 ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെ ആദരിച്ചുകൊണ്ട്, മമ്മൂട്ടിയും വൈശാഖ് പേരാമ്പ്രയും ഒന്നിക്കുന്ന ‘പന്തടിക്കാം’, അശ്വന്ത് ലാൽ, വിനീത് വാസുദേവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘മലബാർ കപ്പ്’ എന്നീ ചിത്രങ്ങൾ സീ5-ലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ട്രെൻഡ്സ് ആഡ് നിർമ്മിക്കുന്ന ‘എ ക്വീൻ’, ‘സീക്രട്ട്സ് ഓഫ് വെള്ളിമല’, അരോമ മൂവീസ് നിർമ്മിച്ച് ഷാബിൻ ഷാഹുൽ, ഋഷി കൈനി, പ്രണവ്, അമൃത എന്നിവർ അണിനിരക്കുന്ന ‘ബാംഗ്ലൂർ ബോയ്സ്’, റോണി ഡേവിഡ് രാജ് അഭിനയിച്ച അരോമ മൂവീസിന്റെ ‘സത്യമേവ’ എന്നീ ഒറിജിനലുകളും ഇതിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് പുറമെ ‘കോർപ്പറേറ്റ് ലവ് സ്റ്റോറി’, ‘യാക്കോബിന്റെ കൂടാരം’ എന്നിവയും ഈ പട്ടികയിലുണ്ട്.
മലയാളത്തിലെ ആദ്യ ഹിപ്-ഹോപ്പ് റിയാലിറ്റി ഷോയായ ‘കേരള അണ്ടർഗ്രൗണ്ട്’ ആണ് മറ്റൊരു പ്രധാന ആകർഷണം.ഡബ്സി (Dabzee), ദി ഇമ്പാച്ചി (The Imbachi), എംസി കൂപ്പർ (MC Couper), പരിമൾ ഷെയ്സ് (Parimal Shais) എന്നീ പ്രമുഖ മലയാളം ഹിപ്പ്-ഹോപ്പ് താരങ്ങളാണ് ഇതിൽ അണിനിരക്കുന്നത്.ഫിഫ (FIFA), ബുണ്ടസ്‌ലിഗ, സെറി എ, കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയൻ, ഐഎൽടി20 (ILT20) തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധേയമായ കായിക വിനോദ മത്സരങ്ങളും സീ5 ഇൽ ലഭ്യമാക്കും.
മലയാള വിനോദരംഗത്ത് ഇതുവരെ കാണാത്ത രീതിയിൽ സംഗീതവും സംസ്കാരവും കഥപറച്ചിലും ഒത്തുചേരുന്ന ഒന്നാണ് കേരള അണ്ടർഗ്രൗണ്ട്. കേരള അണ്ടർഗ്രൗണ്ട്’ നൽകുന്ന ഊർജ്ജവും, ‘മലബാർ കപ്പ്’, ‘പന്തടിക്കാം’ എന്നിവയിലൂടെ ഫുട്ബോളിനോടുള്ള ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ഒറിജിനലുകൾക്ക് പുറമെ പ്രീമിയം ആനിമേഷൻ ഉള്ളടക്കങ്ങളായ അയ്യപ്പൻ, ഗരുഡ, വിക്രം വേതാൾ, ശിവ് സതി, ചന്ദ്രകാന്ത, തിരുപ്പതി ബാലാജി, നർമ്മദ, റാം ആഞ്ജനേയ് യുദ്ധ് എന്നിവയും കുട്ടികൾക്കായി ബർബരീക്, കുണ്ടക്ക മണ്ടക്ക തുടങ്ങിയ ഷോകളും സീ5 ഒരുക്കിയിട്ടുണ്ട്.


