VIROSH വിവാഹം: രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി; ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്!

ആരാധകർ ഏറെ നാളായി കാത്തിരുന്ന ആ സുദിനം എത്തിക്കഴിഞ്ഞു. സിനിമാ ലോകത്തെ പ്രിയജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന ആഘോഷമായ ചടങ്ങുകളിൽ വെച്ചാണ് ഇരുവരും ഒന്നായത്. ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ‘VIROSH’ (വിറോഷ്) എന്ന പേരിൽ തന്നെയാണ് തങ്ങളുടെ വിവാഹത്തെ താരങ്ങളും വിശേഷിപ്പിച്ചത്.

രണ്ട് സംസ്കാരങ്ങൾ ഒത്തുചേർന്ന കല്യാണം ഇന്ന് രാവിലെ 10:10-ന് നടന്ന പരമ്പരാഗതമായ തെലുങ്ക് വിവാഹ ചടങ്ങുകളോടെയാണ് മംഗല്യകർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് വൈകുന്നേരം രശ്മികയുടെ കുടക് (Kodava) പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ ചടങ്ങുകളും നടന്നു. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും മനോഹാരിത നിറഞ്ഞതായിരുന്നു വിവാഹ വേദി.

ഹൃദയം തൊടുന്ന കുറിപ്പുകളുമായി വിജയും രശ്മികയും വിവാഹത്തിന് പിന്നാലെ ഇരുവരും പങ്കുവെച്ച കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വിജയ് ദേവരകൊണ്ടയെ തന്റെ ഭർത്താവായി പരിചയപ്പെടുത്തിക്കൊണ്ട് രശ്മിക കുറിച്ചത് ഇങ്ങനെയാണ്:

“സമാധാനം എന്തെന്ന് എനിക്ക് കാണിച്ചുതന്ന മനുഷ്യൻ… വലിയ സ്വപ്നങ്ങൾ കാണാൻ എന്നെ പഠിപ്പിക്കുകയും, എന്റെ കഴിവിൽ എന്നേക്കാൾ കൂടുതൽ വിശ്വാസമർപ്പിക്കുകയും ചെയ്തയാൾ! വിജയിയെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ മാത്രമുണ്ടെനിക്ക്.”

വിജയ് ദേവരകൊണ്ട തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ആരാധകരുടെ കണ്ണ് നിറയിക്കുന്നതായിരുന്നു:

“എവിടെയാണെങ്കിലും എനിക്ക് ‘വീട്’ എന്ന സുരക്ഷിതത്വം തോന്നാൻ അവളുടെ സാമീപ്യം ആവശ്യമായിരുന്നു. അതുകൊണ്ട് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ ഞാൻ എന്റെ ഭാര്യയാക്കി.. 26.02.2026.”

വിവാഹത്തിന്റെ കൂടുതൽ മനോഹരമായ ചിത്രങ്ങൾ താഴെയുള്ള ഗാലറിയിൽ കാണാം.

By admin