HomeEntertainmentശ്രദ്ധേയമാകുന്ന സംവിധായക കൂട്ടുകെട്ടുകൾ; ജോജു ജോർജ് – ഷാജി കൈലാസ് ചിത്രം ‘വരവ്’ ഓ ടി...

ശ്രദ്ധേയമാകുന്ന സംവിധായക കൂട്ടുകെട്ടുകൾ; ജോജു ജോർജ് – ഷാജി കൈലാസ് ചിത്രം ‘വരവ്’ ഓ ടി ടി യിലും ഹിറ്റ്‌

മലയാള സിനിമയിൽ എക്കാലത്തെയും ശ്രദ്ധേയവും ആസ്വാദ്യകരവുമായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച നടൻ–സംവിധായക കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്.ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ ഓ ടി ടി യിലും മികച്ച ഹിറ്റ്‌ ആയിരിക്കുകയാണ്. പ്രേക്ഷകർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന 5 നടൻ–സംവിധായക കൂട്ടുകെട്ടുകൾ പരിചയപ്പെടാം:

1.ജോജു ജോർജ് – ഷാജി കൈലാസ് (വരവ്)
ഷാജി കൈലാസിന്റെ ആക്ഷൻ ഫിലിമോഗ്രഫിയിലേക്ക് ഏറ്റവും പുതുതായി എത്തിയ ചിത്രമാണ് ‘വരവ്’.ജോജു ജോർജ് കാട്ടുങ്കൽ പോൾസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരാൾ നേരിടേണ്ടിവരുന്ന പഴയ കുറ്റകൃത്യങ്ങളും ശത്രുതകളും വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങളും പറയുന്ന കഥയാണ്.

2.മോഹൻലാൽ – ജീത്തു ജോസഫ്
മലയാളത്തിലെ ത്രില്ലർ സിനിമകളുടെ മുൻനിരയിൽ ഏറെക്കാലമായി തിളങ്ങുന്ന നടൻ–സംവിധായക കൂട്ടുകെട്ട് എന്ന് പറയുമ്പോൾ മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ട് മുന്നിലെത്തും. ‘ദൃശ്യം’ ഫ്രാഞ്ചൈസി തന്നെ അവരുടെ കൂട്ടുകെട്ട്
പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്.

3.ഫഹദ് ഫാസിൽ – ദിലീഷ് പോത്തൻ
വർഷങ്ങളായി ഏറ്റവും വ്യത്യസ്തവും ശ്രദ്ധേയവുമായ ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകെട്ടാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും. ഇവരുടെ സിനിമകളിലൂടെ മലയാള സിനിമയുടെ പരിണാമത്തിനും പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. സാധാരണക്കാരന്റെ ജീവിതത്തിലെ യാഥാർഥ്യപ്രശ്നങ്ങളെ അവതരിപ്പിക്കുമ്പോൾ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധേയമാണ്.

4.മമ്മൂട്ടി – അമൽ നീരദ്
മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുമ്പോൾ മികച്ചൊരു നടന്റെയും സംവിധായകന്റെയും കഴിവുകൾ ഒരുമിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.

മലയാള സിനിമയിൽ ഇത്തരത്തിൽ നിരവധി ശ്രദ്ധേയമായ നടൻ–സംവിധായക കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോൾ ഏറ്റവും ചർച്ചയായിരിക്കുന്നത് ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുകെട്ട് തന്നെയാണ്.മികച്ച അഭിപ്രായം നേടിയ ‘വരവ്’ ഓ ടി ടി യിലും ഹിറ്റ്‌ അടിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular