HomeEntertainmentആദിമ ഗോത്രജീവിത പശ്ചാത്തലത്തിൽ 'അസ്ഥിക്കാരി'

ആദിമ ഗോത്രജീവിത പശ്ചാത്തലത്തിൽ ‘അസ്ഥിക്കാരി’

കൊച്ചി: പ്രാചീന കാലത്തെ ഗോത്രവർഗക്കാരുടെ ജീവിതവും അതിജീവനവും പ്രമേഹമാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘അസ്ഥിക്കാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. വടക്കൻ കേരളത്തിന്റെയും കർണാടകയുടെയും ഉൾക്കാടുകളിൽ വസിച്ചിരുന്ന ആദിമ ഗോത്രങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ അവസാനത്തോടെ ആരംഭിക്കും.

കാടും മലയും മാത്രം മനുഷ്യന്റെ വാസസ്ഥലമായിരുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഭയം, കാമം, വിശപ്പ്, അധികാരം എന്നിവയിൽ ആനന്ദം കണ്ടെത്തുകയും കൈക്കരുത്തുള്ളവർ മറ്റുള്ളവരെ അടിമകളാക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തെയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്.

ഇടുക്കി, മൈസൂർ, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കുമെന്ന് നിർമാതാവ് സലോമി ജോണി അറിയിച്ചു.

സഖി സത്യ കേന്ദ്ര കഥാപാത്രമാകുന്നു

ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ‘അസ്ഥിക്കാരി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഖി സത്യയാണ്. ഒപ്പം മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തും.

സൈനു ചാവക്കാടൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് സലോമി ജോണിയാണ്. ചലച്ചിത്ര കഫേ, ഫസ്റ്റ്റിങ് മീഡിയ, വിനിത രമേശ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

അണിയറപ്രവർത്തകർ:

  • ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര
  • വരികൾ: റഫീഖ് അഹമ്മദ്
  • സംഗീതം: സോണി സായ്
  • പശ്ചാത്തല സംഗീതം: സായി ബാലൻ
  • ചിത്രസംയോജനം: ഗൗതം ശരത്
  • കലാസംവിധാനം: ഷെരീഫ് സി കെ
  • സംഘട്ടനം: ഡ്രാഗൺ ജിറോഷ്
  • ശബ്ദ സംവിധാനം: കരുൺ പ്രസാദ്
  • നൃത്ത സംവിധാനം: അമീഷ് കാലിക്കറ്റ്
  • ചമയം: പ്രഭീഷ് കാലിക്കറ്റ്
  • മുഖ്യ സംവിധാനസഹായി: ലാറ ഡൗളറ്റ്
  • അസ്സോസിയേറ്റ് ഡയറക്ടർമാർ: ഗായത്രി സത്യ, അനീഷ് റൂബി
  • വി.എഫ്.എക്സ്: ഡ്രീം ഡിജിറ്റൽ എഫ് എക്സ്
  • സ്റ്റുഡിയോസ്: സൗണ്ട് ബ്രൂവറി, ഹൈ സ്റ്റുഡിയോസ്
  • കളറിസ്റ്റ്: ഷാൻ ആഷിഫ്
  • നിശ്ചലഛായാഗ്രഹണം: പ്രശാന്ത് ഐഐഡിഎ
  • പി.ആർ.ഓ: പി. ശിവപ്രസാദ്
  • ഡിസൈൻ: സൂരജ് സൂരൻ
RELATED ARTICLES
- Advertisment -

Most Popular