HomeEntertainmentസംഗീതസംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു: നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ ചടങ്ങ്; നവംബർ...

സംഗീതസംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു: നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ ചടങ്ങ്; നവംബർ 21-ന് ചെന്നൈയിൽ വിപുലമായ സ്വീകരണം

ചെന്നൈ: പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ടിവി നെറ്റ്‌വർക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയുമായ കാവ്യ മാരനും തമ്മിലുള്ള വിവാഹം നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ നടക്കുമെന്ന് റിപ്പോർട്ട്. അടുത്ത ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം നടക്കുക.

ഗ്രീസിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. എന്നാൽ മാധ്യമങ്ങളിൽ പ്രചരിച്ചതുപോലെ സാന്റോരിനിയിൽ (Santorini) ആയിരിക്കില്ല ചടങ്ങുകൾ നടക്കുകയെന്ന് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രീസിലെ വിവാഹ ചടങ്ങുകൾക്കായുള്ള അതിഥികളുടെ യാത്രാസൗകര്യങ്ങളും താമസവുമടക്കമുള്ള എല്ലാ ലോജിസ്റ്റിക്‌സ് കാര്യങ്ങളും മാരൻ കുടുംബമാണ് നേരിട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

വിവാഹത്തിന് ശേഷം നവംബർ 21-ന് ചെന്നൈയിൽ വെച്ച് വലിയ രീതിയിലുള്ള വിവാഹ സ്വീകരണച്ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ

വിവാഹ സ്വീകരണച്ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരെ നേരിൽ കണ്ട് ക്ഷണക്കത്ത് കൈമാറി.

കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചപ്പോൾ അനിരുദ്ധ് അത് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ അടുത്തിടെ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര അടക്കമുള്ളവർ വിവാഹം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ അടക്കം സാന്നിധ്യത്തിൽ നടക്കാനിരിക്കുന്ന വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

RELATED ARTICLES
- Advertisment -

Most Popular