കാൻസറിനെതിരെയുള്ള കഠിനമായ പോരാട്ടത്തിനിടയിലും ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ രേണു സുധി. കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിൽ, കേരള സാരിയണിഞ്ഞ് രേണു നടത്തിയ പുതിയ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കീമോതെറാപ്പിയെ തുടർന്ന് മുടി കൊഴിഞ്ഞു തുടങ്ങിയതോടെ രേണു മുടി പൂർണമായും നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഒട്ടും തളരാതെ, ഷേവ് ചെയ്ത തലയുമായി തികഞ്ഞ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയുമാണ് രേണു ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
“പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തിന്റെ ചിരിയുമായി മുന്നേറുന്ന രേണു… ഈ ഓണം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്,” എന്ന കുറിപ്പോടെ ഫോട്ടോഗ്രാഫർ ആതിര ജോയ് ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന രേണുവിന്റെ ആത്മവിശ്വാസത്തെയും അതിജീവന മനോഭാവത്തെയും പ്രകീർത്തിച്ചുകൊണ്ട് നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളും പിന്തുണയുമായി എത്തുന്നത്.
Renu Sudhi Wins Hearts with Powerful Onam Photoshoot

