HomeEntertainmentതമിഴകം കീഴടക്കി മലയാളികളുടെ നയൻതാര, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തിളക്കത്തിൽ താരം

തമിഴകം കീഴടക്കി മലയാളികളുടെ നയൻതാര, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തിളക്കത്തിൽ താരം

2017-ലെ മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക്. ‘അറം’ (Aramm) എന്ന ചിത്രത്തിലെ ജില്ലാ കളക്ടറായുള്ള മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹയാക്കിയത്.

ഇതോടൊപ്പം നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്ന് നിർമ്മിച്ച (റൗഡി പിക്ചേഴ്സ്) ‘കൂഴങ്ങൾ’ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും, ‘നെട്രിക്കൺ’ എന്ന ചിത്രം സ്ത്രീ ശാക്തീകരണത്തിനുള്ള പ്രത്യേക പുരസ്‌കാരവും നേടി. തമിഴ്‌നാട് സർക്കാരിന് നന്ദി അറിയിച്ചുകൊണ്ട് നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

Nayantara got tamilnadu StateAward

RELATED ARTICLES
- Advertisment -

Most Popular