
ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ 50 മില്യൺ സ്ട്രമിങ് മിനിറ്റ്സുമായി ZEE5 ഇൽ പ്രദർശനം തുടരുന്നു..ആറു എപ്പിസോഡുകളിലായി റിലീസ് ചെയ്ത ഈ ക്രൈം ത്രില്ലർ IMDb ഇൽ 8.4 റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ ഉണ്ട്.ഷാൻ തുളസിധരൻ ആണ് സീരീസ് സംവിധാനം ചെയ്തേക്കുന്നത്.
മലയാളത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു കുറ്റഅന്വേഷണ ത്രില്ലറായ കമ്മട്ടം സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച അഭിപ്രായം ആണ് വന്നുകൊണ്ട് ഇരിക്കുന്നത്.
ZEE5യുടെ ആദ്യത്തെ മലയാളം ഒർജിനൽ എന്ന നിലയിൽ ഈ സീരീസ് ഏറെ പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
ദേശീയ തലത്തിൽ,OTT Play,Hindu,Deccan Chronicle എന്നിവയിൽ മികച്ച റിവ്യൂ വന്ന ” കമ്മട്ടം ” കേരളത്തിലും മികച്ച പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്.സുദേവ് നായർ എന്ന അഭിനയതാവിന്റെ കഴിവ് നമുക്ക് കമ്മട്ടത്തിൽ കാണാം. 11 ദിവസം കൊണ്ടാണ് ഈ വെബ് സീരിസിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
തൃശ്ശൂരിനെ ഞെട്ടിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കമ്മട്ടം, 23 ഫീറ്റ് പ്രൊഡക്ഷൻസ് നിർമിച്ച ഈ സീരീസിൽ പ്രധാന വേഷത്തിൽ സുധേവ് നായർ എത്തുന്നു. കൂടാതെ ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കവളയൂർ, അരുണ്‍ സോൾ, ശ്രീരേഖ, ജോർഡി പൂഞ്ഞാ എന്നിവരും അഭിനയിക്കുന്നു.
“കമ്മട്ടം എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ആണ്.ZEE5യുടെ ആദ്യത്തെ മലയാളം ഓറിജിനൽ ആയി കമ്മട്ടം പുറത്തിറങ്ങുകയും മികച്ച അഭിപ്രായം ആണ് വന്ന് കൊണ്ട് ഇരിക്കുന്നത് എന്ന് പ്രധാനവേഷം കൈകാര്യം ചെയ്ത സുധേവ് നായർ കൂട്ടിച്ചേർത്തു.
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയ ശക്തമായ കഥയാണ് ഞങ്ങൾ പ്രേക്ഷകർക്ക് നൽകുന്നത്.മലയാള സിനിമ പ്രേക്ഷകർക്ക് വിശ്വാസത്തോടെയുള്ള ഒരു OTT പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ZEE5. മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ZEE5 ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
മികച്ച അഭിപ്രായം നേടി ‘കമ്മട്ടം’ ഇപ്പോൾ ZEE5യിൽ സ്ട്രമിങ് തുടരുന്നു.
