HomeEntertainmentഅമലയുടെ ആരും കാണാത്ത ഭാവങ്ങൾ! ജന്മനാട്ടിലെത്തിയപ്പോഴുള്ള വീഡിയോയുമായി ജഗത് ദേശായി

അമലയുടെ ആരും കാണാത്ത ഭാവങ്ങൾ! ജന്മനാട്ടിലെത്തിയപ്പോഴുള്ള വീഡിയോയുമായി ജഗത് ദേശായി

നടി അമല പോളിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി പങ്കുവെച്ച പുതിയ വീഡിയോ. അമലയുടെ ഇതുവരെ ആരും കാണാത്ത വ്യത്യസ്ത ഭാവങ്ങളും നിമിഷങ്ങളുമാണ് ജഗത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

തന്റെ ജന്മനാട് സന്ദർശിച്ചപ്പോൾ പകർത്തിയത് എന്ന് ജഗത് കുറിച്ചു. “എനിക്ക് മാത്രം കാണാൻ കഴിയുന്ന എന്റെ ഭാര്യയുടെ പലതരം ഭാവങ്ങൾ, ഞങ്ങൾ എന്റെ നാട്ടിലെത്തിയപ്പോൾ പകർത്തിയത്” എന്ന മനോഹരമായ ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമയിലെ ഗ്ലാമർ വേഷങ്ങളിൽ നിന്നും മാറി, തികച്ചും സ്വാഭാവികമായ ലുക്കിലുള്ള അമലയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പ്രിയതമയോടുള്ള ജഗത്തിന്റെ സ്നേഹം ഈ വരികളിൽ വ്യക്തമാണെന്നാണ് ആരാധകരുടെ കമന്റുകൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular