HomeEntertainmentസെൻസർ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ"; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം...

സെൻസർ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ”; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം സെപ്റ്റംബർ 18ന്

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൻ്റെ നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ ഹിയറിങ് ശക്തി ലഭിച്ച ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഈ അസാധാരണ കഴിവിന് പിന്നിലെ കൗതുകവും അതിലൂടെ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നാണ് സൂചന. ഷറഫുദ്ദീനും അഖില ഭാർഗവനും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ കെമിസ്ട്രിയും ചിത്രത്തിൻ്റെ പ്രധാന ആകർഷണമാണ് എന്ന് ട്രെയ്‌ലർ കാണിച്ചു തന്നിരുന്നു.

മികച്ച മേക്കിംഗ് നിലവാരവും ശബ്ദത്തിനും സൗണ്ട് ഡിസൈനിനും നൽകുന്ന പ്രാധാന്യവും ചിത്രത്തെ വേറിട്ട അനുഭവമാക്കുമെന്ന പ്രതീക്ഷയും ട്രെയ്‌ലർ നൽകുന്നുണ്ട്. അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന, ചിത്രത്തിലെ 2 ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയെടുത്തിരുന്നു.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി

RELATED ARTICLES
- Advertisment -

Most Popular