HomeEntertainmentനടി അഹാന കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ പങ്കുവെച്ച് താരം

നടി അഹാന കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ പങ്കുവെച്ച് താരം

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ വിവാഹിതയായി. പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഹാന തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

“20-ാം വയസ്സിൽ കണ്ടുമുട്ടി, 30-ാം വയസ്സിൽ വിവാഹിതരായി! എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത്, ബോയ്ഫ്രണ്ട്, പാർട്ണർ, ആത്മമിത്രം, കംഫർട്ട് പില്ലോ, കപ്പ് കേക്ക്… ഇപ്പോൾ എൻ്റെ ഭർത്താവും! നിനക്കൊപ്പമായിരിക്കുമ്പോൾ എൻ്റെ ഹൃദയം എപ്പോഴും ശാന്തമായും കൃത്യമായും മിടിക്കുന്നു. ഒന്നിച്ച് പ്രായമാകാനും നമുക്ക് മാത്രമായി ഒരു ലോകം പടുത്തുയർത്താനും… ജീവിതകാലം മുഴുവൻ ഇനി ഒരേ ടീമായി മുന്നോട്ട്!” അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വർഷങ്ങളായി താൻ കണ്ട സ്വപ്നം അതേപടി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്കൊപ്പം നിന്ന വലിയൊരു കൂട്ടം മനുഷ്യർക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് അഹാനയും നിമിഷ് രവിയും വിവാഹിതരായത്. പ്രിയ താരത്തിന് ആശംസകളുമായി സിനിമാ ലോകത്തുനിന്നും സോഷ്യൽ മീഡിയയിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ahaana krishna marriage

RELATED ARTICLES
- Advertisment -

Most Popular