HomeEntertainmentഅമ്മയായ സന്തോഷം പങ്കുവെച്ച് പത്മപ്രിയ; കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞുവെന്ന സർപ്രൈസ് വെളിപ്പെടുത്തൽ!

അമ്മയായ സന്തോഷം പങ്കുവെച്ച് പത്മപ്രിയ; കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞുവെന്ന സർപ്രൈസ് വെളിപ്പെടുത്തൽ!

പ്രേക്ഷകരുടെ പ്രിയ നടി പത്മപ്രിയ താൻ അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ചു. തനിക്ക് കുഞ്ഞുപിറന്ന വിവരവും കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞുവെന്ന വിശേഷവുമാണ് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

അച്ഛന്റെയും അമ്മയുടെയും കൈകളിൽ മുറുകെ പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പത്മപ്രിയ സന്തോഷവാർത്ത അറിയിച്ചത്. “365 Days of life. Grateful” (ജീവിതത്തിന്റെ 365 ദിനങ്ങൾ, നന്ദി) എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ കുഞ്ഞിന്റെ പേരോ ലിംഗമോ പത്മപ്രിയ വെളിപ്പെടുത്തിയിട്ടില്ല.

ചിത്രത്തിന് താഴെ സിനിമാ മേഖലയിൽ നിന്നും ആരാധകരിൽ നിന്നും ആശംസാപ്രവാഹമാണ് എത്തുന്നത്. പത്മപ്രിയ പ്രധാന വേഷത്തിലെത്തിയ ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിന്റെ സംവിധായിക അഞ്ജലി മേനോൻ “കുഞ്ഞുവാവ ഇത്രയും വലുതായോ! അമ്മയ്ക്കും അച്ഛനും അഭിനന്ദനങ്ങൾ” എന്ന് ആശംസകൾ കുറിച്ചു.

2014-ലാണ് പത്മപ്രിയയും എ.എ.പി (AAP) നേതാവും ഗവേഷകനുമായ ജാസ്മിൻ ഷായും വിവാഹിതരായത്.

ബ്ലെസ്സി സംവിധാനം ചെയ്ത ‘കാഴ്ച’ (2004) എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പത്മപ്രിയ, ‘പഴശ്ശിരാജ’യിലെ നീലി എന്ന കഥാപാത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും നേടിയിട്ടുണ്ട്. ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലാണ് താരം മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

Actress Padmapriya Motherhood Announcement as Baby Turns One

RELATED ARTICLES
- Advertisment -

Most Popular