HomeEntertainmentനടി മമ്ത മോഹൻദാസ് നിർമാണ മേഖലയിലേക്ക്; ആദ്യ ചിത്രം 'കൊല്ലി'

നടി മമ്ത മോഹൻദാസ് നിർമാണ മേഖലയിലേക്ക്; ആദ്യ ചിത്രം ‘കൊല്ലി’

നടി മമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക്. ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന ‘കൊല്ലി – ദി വാലി ഓഫ് ഡെത്ത്’ എന്ന ചിത്രത്തിലൂടെയാണ് മമ്ത നിർമാണ മേഖലയിലേക്ക് ചുവടുവെക്കുന്നത്. രാജ് സക്കറിയയുടെ റെഡ് കാർപെറ്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ്, മാളൂട്ടി, ദൗത്യം തുടങ്ങിയ മലയാള സിനിമകളെ ഓർമിപ്പിക്കുന്ന സാഹസിക രക്ഷാദൗത്യ പശ്ചാത്തലത്തിലാണ് ‘കൊല്ലി’ ഒരുങ്ങുന്നത്. ഇടുക്കി വാഗമണ്ണിലെ വനമേഖലയിൽ പൂർണമായും ചിത്രീകരിക്കുന്ന ത്രില്ലറാണിത്. യഥാർത്ഥ സാഹസിക ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

ശ്രീജിത്ത് രവി, സിറാജുദ്ദീൻ, സജി സുരേന്ദ്രൻ, മുരുകൻ മാർട്ടിൻ, അജിത് കോശി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. അരുൺ ജെയിംസാണ് ഛായാഗ്രഹണം. ജോനാഥൻ ബ്രൂസ് സംഗീതം ഒരുക്കുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒരു സൂപ്പർതാരം പ്രത്യേക അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. മമ്തയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. പി ആർ ഓ അരുൺ പൂക്കാടൻ

RELATED ARTICLES
- Advertisment -

Most Popular