HomeEntertainmentപ്രവാസത്തിന്റെ അതിരുകൾ ഭേദിച്ച കാവ്യമഴ; 'മഴമാപിനിയുടെ അതിരുകൾക്കപ്പുറം' പ്രകാശിതമായി

പ്രവാസത്തിന്റെ അതിരുകൾ ഭേദിച്ച കാവ്യമഴ; ‘മഴമാപിനിയുടെ അതിരുകൾക്കപ്പുറം’ പ്രകാശിതമായി

​പ്രവാസത്തിന്റെ തിരക്കേറിയ പകലുകൾക്കും ഏകാന്തമായ രാത്രികൾക്കുമിടയിൽ നിന്ന് പിറവിയെടുത്ത കവിതകൾ അക്ഷരപ്രേമികളുടെ മനം കവർന്നു. നിഷാദ് നിലയ്ക്കാമുക്കിന്റെ ആദ്യ കവിതാസമാഹാരമായ ‘മഴമാപിനിയുടെ അതിരുകൾക്കപ്പുറം’ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിലെ ഇന്ത്യൻ പവലിയനിലുള്ള റൈറ്റേഴ്സ് ഫോറം അക്ഷരാർത്ഥത്തിൽ ഒരു കാവ്യസംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്.
​മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ, പൂഴനാട് ഗോപന് (കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ്, സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാൻ) ആദ്യപ്രതി നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. നാസർ നാഷ്‌കോ കൃതിയെ സദസ്സിന് പരിചയപ്പെടുത്തി. മധു നായർ കെ.പി., അബ്ദിയാ ഷെഫീന, കിരൺ ബിസു എന്നിവർ ആശംസകൾ അർപ്പിച്ചു. ഷെഹ്നാ എം. ചടങ്ങുകൾ നിയന്ത്രിച്ചു. വായനക്കാരുടെ സ്നേഹത്തിന് നിഷാദ് നിലയ്ക്കാമുക്ക് മറുപടി പ്രസംഗത്തിലൂടെ നന്ദി അറിയിച്ചു.
​ഹരിതം ബുക്സ് പുറത്തിറക്കിയ ഈ സമാഹാരത്തിന് അവതാരികയൊരുക്കിയത് രചയിതാവിന്റെ സഹോദരൻ എ.കെ. നൗഷാദാണ്.

ജീവിതത്തിലെ നോവും നൊമ്പരങ്ങളും മനോഹരമായ ഓർമ്മകളും വരികളിൽ ആവാഹിച്ച നിഷാദിന്റെ ഈ കന്നി സംരംഭത്തിന് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. (പി.ആർ.ഒ: അജയ് തുണ്ടത്തിൽ).

RELATED ARTICLES
- Advertisment -

Most Popular