പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ വിക്ടോറിസ് അവതരിപ്പിച്ച് മാരുതി

പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ വിക്ടോറിസ് അവതരിപ്പിച്ച് ബ്രെസയ്ക്കും മുകളിലായി അരീന ഡീലർഷിപ്പുകളിൽ ഇനി മാരുതിയുടെ ഈ പുത്തൻ താരം തലയുയർത്തി നിൽക്കും. “Got It All” എന്ന പുതിയ പൊസിഷനിങ്ങുമായി എത്തുന്ന വിക്ടോറിസ്, സാങ്കേതികവിദ്യ, ആഡംബരം, സുരക്ഷ, വൈവിധ്യമാർന്ന എൻജിൻ ഓപ്ഷനുകൾ എന്നിവയുടെ മികച്ചൊരു കൂടിച്ചേരലാണ്. വെറും ₹11,000 മുടക്കി അരീന ഡീലർഷിപ്പുകളിലൂടെയും ഓൺലൈനായും ഈ വാഹനം ബുക്ക് ചെയ്യാം.

ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ വാഹനം രൂപകൽപ്പനയിലും ആരുടെയും മനംകവരുന്നതാണ്. മസിലുകളുള്ള ബോഡിയും മനോഹരമായ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും, കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പുകളും, റൂഫ് റെയിലുകളും, എയറോ-കട്ട് അലോയ് വീലുകളും വാഹനത്തിന് പുരോഗമനപരമായ രൂപം നൽകുന്നു.

വിക്ടോറിസിന്റെ ഇന്റീരിയർ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക്-ഐവറി ഡ്യുവൽ-ടോൺ തീമിൽ സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡും, പ്രീമിയം സീറ്റ് അപ്‌ഹോൾസ്റ്ററിയും, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകളും അകത്തളത്തിന് ലക്ഷ്വറി ഫീൽ നൽകുന്നു. വിശാലമായ പനോരമിക് സൺറൂഫ് യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കും.

Maruti new suv victoris price and details

By admin