HomeAUTOവൈദ്യുത വാഹനവിപണയിൽ കേമനായി ടി.വി.എസ്; ഐക്യൂബിന്റെ കുതിപ്പ് അതിശയിപ്പിക്കുന്നത്; വിപണി വിപുലമാക്കാൻ ഒരുങ്ങി കമ്പനി

വൈദ്യുത വാഹനവിപണയിൽ കേമനായി ടി.വി.എസ്; ഐക്യൂബിന്റെ കുതിപ്പ് അതിശയിപ്പിക്കുന്നത്; വിപണി വിപുലമാക്കാൻ ഒരുങ്ങി കമ്പനി

ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ കഴിഞ്ഞ നാലു മാസങ്ങളായി വില്‍പനയില്‍ ടിവിഎസ് ഒന്നാമതാണ്. ഐക്യൂബ് എന്ന മോഡലിന്റെ വിവിധ വകഭേദങ്ങള്‍ കൊണ്ടാണ് ടിവിഎസിന്റെ ഈ ഗംഭീരപ്രകടനം. ഐക്യൂബിന്റെ ആറാമതൊരു വകഭേദം കൂടി പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ്. 3.1കിലോവാട്ട് കപ്പാസിറ്റിയുള്ള പുതിയ ഐക്യൂബിന്റെ സ്ഥാനം 2.2 വകഭേദത്തിനും 3.5 വകഭേദത്തിനും ഇടയിലായിരിക്കും. എക്‌സ് ഷോറൂം വില 1.10 ലക്ഷം രൂപ.

ഐക്യൂബ് 3.1ന്റെ പേരു സൂചിപ്പിക്കും പോലെ 3.1 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. ഐഡിസി അംഗീകരിച്ച റേഞ്ച് 121 കിലോമീറ്റര്‍. ബോഷിന്റെ ഹബ് മൗണ്ടഡ് മോട്ടോറാണ് കരുത്ത്. ഉയര്‍ന്ന വകഭേദമായ എസ്ടിയിലേതു പോലെ പരമാവധി വേഗത മണിക്കൂറില്‍ 82 കിലോമീറ്ററാണ്. ഭാരം 116.8 കിലോഗ്രാം. അടിസ്ഥാന വകഭേദമായ 2.2 മോഡല്‍ മാത്രമാണ് ഐക്യൂബ് 3.1നേക്കാള്‍ ഭാരം കുറവുള്ള ഏക ഐക്യൂബ്.

ev icube

RELATED ARTICLES
- Advertisment -

Most Popular