ഓർക്കിഡ് വളർത്താം

അലങ്കാര സസ്യങ്ങളിൽ ഒന്നാണ് ഓർക്കിഡ്. ഓർക്കിഡി നെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും എന്തെല്ലാമെന്നും അവയ്ക്കുള്ള പരിഹാരങ്ങളും നോക്കാം.

ആന്ത്രാക്നോസ് രോഗം

ഇലകളില്‍ മഞ്ഞപ്പുള്ളികള്‍ കാണുന്നു. ഇത് ക്രമേണ വ്യാപിച്ച് ഇല പാടേ മഞ്ഞ നിറമായി അടര്‍ന്നുവീഴുന്നു. ചെടിയുടെ വളര്‍ച്ചയും മുരടിക്കും

നിയന്ത്രണ മാർഗം

സിനെബ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ബാവിസ്റ്റിന്‍ (ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തല്‍) എന്നിവയില്‍ ഏതെങ്കിലുമൊരു കുമിള്‍ നാശിനി ആഴ്ചയില്‍ ഒരിക്കല്‍ തളിച്ച് രോഗം നിയന്ത്രിക്കാം.

വേര് ചീയൽ
രോഗം ബാധിച്ച ചെടിയുടെ വേരുകള്‍ അഴുകി ചെടികള്‍ നശിക്കുന്നു.

നിയന്ത്രണ മാർഗം

ബാവിസ്റ്റിന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) കുമിള്‍ നാശിനി ആഴ്ചയിലൊരിക്കല്‍ വീതം തളിച്ച് രോഗനിയന്ത്രണം നടത്താം. വേരുകള്‍ക്കു ചുറ്റും വേണ്ടത്ര വായുസഞ്ചാരം ലഭ്യമാക്കാനും ശ്രദ്ധിക്കണം. 

ശല്ക്ക പ്രാണികള്‍
ഓർക്കിഡിന്റെ പ്രധാന ശത്രുക്കളിലൊന്ന്. ചെടിയുടെ ചുവടോടു ചേര്‍ന്ന് ഇലകളുടെ ഇരുവശത്തുമായി പറ്റിക്കൂടിയിരുന്ന് നീരൂറ്റിക്കുടിക്കുന്നു. അങ്ങനെ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.

നിയന്ത്രണ മാർഗം
മൂന്നു സ്പൂണ്‍ വൈറ്റ് ഓയില്‍ 2 ലിറ്റര്‍ വെള്ളത്തില്‍ മാലത്തയോണുമായി കലര്‍ത്തി ചെടിയില്‍ തളിച്ച് ശല്‍ക്ക പ്രാണികളെ ഒഴിവാക്കാം.

മീലി മുട്ട
ഓര്‍ക്കിഡിന്‍റെ ഇലയിലും തണ്ടിലും നിന്ന് നീര് വലിച്ചു കുടിക്കുന്നു.

നിയന്ത്രണ മാർഗം

മൂന്നു സ്പൂണ്‍ വൈറ്റ് ഓയില്‍ 2 ലിറ്റര്‍ വെള്ളത്തില്‍ മാലത്തയോണുമായി കലര്‍ത്തി ചെടിയില്‍ തളിച്ച് ഒഴിവാക്കാം.

ചുവന്ന ചെള്ള്

ഇലകളുടെ അടിവശത്ത് പറ്റിയിരുന്ന് നീരുറ്റിക്കുടിക്കുന്നതാണ് ചുവന്ന ചെള്ള്.

നിയന്ത്രണ മാർഗം

മാലത്തയോണ്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം.

കടപ്പാട് : കാർഷിക വിവര സങ്കേതം

admin:
Related Post