ആപ്പിള്‍ ഐഓഎസ് 11.3 അപ്‌ഡേറ്റ് പുറത്തിറക്കി

ആപ്പിള്‍ തങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ ഐഓഎസ്സിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറക്കി .പ്രധാനമായും ബാറ്ററി തകരാർ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ പുതിയ ചില ഫീച്ചറുകളും  ഐഓഎസ് 11.3യിൽ ഉണ്ട് . സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് സെക്ഷനില്‍നിന്ന്  അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയാവുന്നതാണ് .

പഴയ ആപ്പിള്‍ ഫോണുകള്‍ അപ്രതീക്ഷിതമായി ഓഫ് ആവുന്നത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു .ഇത്  പരിഹരിക്കുന്നതിനായി ബാറ്ററിയുടെ കാര്യക്ഷമത, ഫോണിന്റെ പ്രവര്‍ത്തനക്ഷമത എന്നിവ നിരീക്ഷിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആപ്പിള്‍ ഐഓഎസ് 11.3 അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെറ്റിങ്‌സില്‍ ബാറ്ററി എന്ന സെക്ഷനില്‍ ഉപയോക്താകൾക്ക് ഈ ഫീച്ചര്‍ കാണാം .ഇപ്പോൾ ഈ ഫീച്ചർ iPhone 6, iPhone 6 Plus, iPhone SE, iPhone 6s, iPhone 6s Plus, iPhone 7 and iPhone 7 Plus എന്നിവയ്ക്കാണ് ആപ്പിൾ നൽകിയിരിക്കുന്നത് .ഇതുകൂടാതെ എആര്‍ കിറ്റില്‍ പുതിയ ഫീച്ചറുകള്‍,പുതിയ അനിമോജി കഥാപാത്രങ്ങൾ , അടിയന്തിര ഘട്ടങ്ങളില്‍ ലൊക്കേഷന്‍ ഓട്ടോമാറ്റിക് ആയി അയക്കുന്ന സംവിധാനവും ആപ്പിള്‍ പുതിയ അപ്ഡേറ്റിൽ നൽകിയിട്ടുണ്ട് .

admin:
Related Post