HomeNewsഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി തനിക്കെതിരെ നിലനിന്നിരുന്ന അനിശ്ചിതത്വം തുറന്നു പറഞ്ഞു തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. നീണ്ട ഇടവേളയ്ക്കു ശേഷം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. രാഷ്ട്രീയക്കാര്‍ തന്‍റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.

തന്നെ ഒരു നടനായിട്ടാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നും ഭാവിയിൽ എന്തുണ്ടാകുമെന്നു തനിക്കറിയില്ലെന്നും രജനീകാന്ത് പറഞ്ഞു. 21 വർഷങ്ങൾക്കുമുൻപ് തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെ പിന്തുണച്ചിരുന്നു. അത് തനിക്കു സംഭവിച്ച ഒരു തെറ്റാണെന്നും ഇപ്പോൾ ഒരു പാർട്ടിയെയും താൻ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ എന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അത് പൊതുസേവനത്തിനുവേണ്ടി മാത്രമായിരിക്കുമെന്നും പൊതു സേവനം ചെയ്തു പണമുണ്ടാക്കുന്ന ആളുകളെ പിന്തുണക്കുകയില്ലെന്നും ശ്രീലങ്കൻ ജനതക്കും തമിഴർക്കും ഒപ്പമായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് ഉപയോഗിച്ച് വോട്ട് പിടിക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ ശ്രമം നടത്തിയതായും ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡി.എം.കെ യ്ക്ക് എതിരെ നേരത്തെ രംഗത്ത് വരുകയുവും പിന്നീട് ബി.ജെ.പി യ്ക്കു പിന്തുണ നൽകുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular