ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കി

ന്യൂഡൽഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ രാഷ്ട്രപതിക്കു സമർപിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് എഎപി എംഎൽഎമാർ ഇരട്ട പ്രതിഫലം വാങ്ങുന്നതുമായി  ബന്ധപ്പെട്ട് ആരോപണം ഉയർന്നത്.

നിലവിൽ 66 എംഎൽഎമാരുള്ള പാർട്ടിക്ക് 20 പേർ അയോഗ്യരാക്കപ്പെട്ടാലും ഭരണം നിലനിർത്താൻ സാധിക്കും. 21 എഎപി എംഎൽഎമാരെയാണ്  അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജരിവാൾ സർക്കാർ പാർലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിൽ ഒരു എംഎൽഎരാജിവെച്ചിരുന്നു. പാർലമെന്‍ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാർക്ക് ഇരട്ട പ്രതിഫലം ലഭിക്കുന്നുണ്ടെന്നും അതിനാൽ ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയിരുന്നത്.

admin:
Related Post