HomeNewsനയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ സ്വപ്ന തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്.

“ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനുമാണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞാൻ ഒരു സുമംഗലിയായി മരിക്കുന്നത് വരെ ഈ കെട്ട് ഒപ്പമുണ്ടാകാൻ പ്രാർഥിക്കണം,” എന്ന് ചിത്രങ്ങൾക്കൊപ്പം സ്വപ്ന കുറിച്ചു. എന്നാൽ ചിത്രങ്ങളിൽ നിന്നും പോസ്റ്റിൽ നിന്നും വരൻ ആരെന്ന് വ്യക്തമായിരുന്നില്ല.

തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിത്തും കുറച്ചുനാളുകളായി കൊച്ചിയിൽ ഒരുമിച്ചാണ് താമസം. സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്. 2000-ൽ കൃഷ്ണകുമാറിനെയാണ് സ്വപ്ന ആദ്യം വിവാഹം കഴിച്ചത്. 2008-ൽ ഈ ബന്ധം വേർപിരിഞ്ഞു. പിന്നീട് 2011-ൽ ജയശങ്കറിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും അവസാനിപ്പിച്ചു.

തങ്ങളുടെ പുതിയ ജീവിതത്തിനായി ഏവരുടെയും പ്രാർഥനയും ആശീർവാദവും വേണമെന്നും സ്വപ്ന സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular