HomeNewsഓണം കിറ്റ് 2026: വിതരണം ഓഗസ്റ്റ് 10 മുതൽ; ഉൾപ്പെടുന്ന 16 ഇനം ഉൽപന്നങ്ങൾ ഇവയൊക്കെ!

ഓണം കിറ്റ് 2026: വിതരണം ഓഗസ്റ്റ് 10 മുതൽ; ഉൾപ്പെടുന്ന 16 ഇനം ഉൽപന്നങ്ങൾ ഇവയൊക്കെ!

തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കും. എഎവൈ (AAY – മഞ്ഞ കാർഡ്) വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ കിറ്റ് ലഭിക്കുക. ഉത്രാട ദിനമായ ഓഗസ്റ്റ് 25-നകം വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

2026 ജൂണിലെ കണക്കനുസരിച്ച് ആകെ 6,09,305 കിറ്റുകളാണ് ആവശ്യമുള്ളത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന് ഏകദേശം 854 രൂപയാണ് നിർമ്മാണച്ചെലവ്. സൗജന്യ കിറ്റ് വിതരണത്തിനായി സർക്കാർ 53 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഓണക്കിറ്റിൽ ഏതൊക്കെ ഉൽപന്നങ്ങൾ? (പൂർണ്ണ പട്ടിക)

  1. പഞ്ചസാര – 1 കിലോ
  2. വെളിച്ചെണ്ണ – 1 ലീറ്റർ
  3. തുവരപ്പരിപ്പ് – 250 ഗ്രാം
  4. ചെറുപയർ പരിപ്പ് – 250 ഗ്രാം
  5. വൻപയർ – 250 ഗ്രാം
  6. കടല – 500 ഗ്രാം
  7. നെയ്യ് – 100 മില്ലി ലീറ്റർ
  8. ശബരി പായസക്കൂട്ട് – 40 ഗ്രാം
  9. ശബരി ഗോൾഡ് ചായപ്പൊടി – 250 ഗ്രാം
  10. ശബരി പായസം മിക്സ് – 200 ഗ്രാം
  11. ശബരി സാമ്പാർ പൊടി – 100 ഗ്രാം
  12. ശബരി മുളകുപൊടി – 100 ഗ്രാം
  13. ശബരി മഞ്ഞൾ പൊടി – 100 ഗ്രാം
  14. ശബരി മല്ലി പൊടി – 100 ഗ്രാം
  15. ശബരി ഉപ്പു പൊടി – 1 കിലോ
  16. തുണിസഞ്ചി

റേഷൻ കടകൾ വഴി സ്പെഷൽ അരിയും ഗോതമ്പും

വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും സിവില്‍ സപ്ലൈസ് വിപണിയിലെത്തിക്കും. അടുത്ത മാസം മുതൽ മുൻഗണനേതര വിഭാഗക്കാർക്ക് (നീല കാർഡ്) സ്പെഷൽ അരി വിതരണം ആരംഭിക്കും. നീല കാർഡുകാർക്ക് 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും ലഭിക്കും.

സപ്ലൈകോ ഓണം ഫെയറുകൾ ഓഗസ്റ്റ് 8 മുതൽ

ഓണക്കാലത്തെ വിപണി ഇടപെടലിനായി സപ്ലൈകോ വിവിധ തലങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്:

  • മെഗാ ട്രേഡ് ഫെയറുകൾ: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓഗസ്റ്റ് 8 മുതൽ 25 വരെ.
  • ജില്ലാ ഫെയറുകൾ: 11 ജില്ലകളിൽ ഓഗസ്റ്റ് 16 മുതൽ 25 വരെ.
  • ഓണം മാർക്കറ്റുകൾ: 126 നിയമസഭാ മണ്ഡലങ്ങളിൽ.

ലഭിച്ച 76,338 ഓൺലൈൻ അപേക്ഷകളിൽ 73,024 അപേക്ഷകൾ അംഗീകരിച്ച് പുതിയ മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

Onam Kit 2026
Onam Kit 2026 AI Image
RELATED ARTICLES
- Advertisment -

Most Popular