നമ്പി- ദി സയന്റിസ്റ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു

നമ്പി നാരായണന്റെ കഥ പറയുന്ന “നമ്പി- ദി സയന്റിസ്റ്” ഡോക്യുമെന്ററി പ്രകാശനം ചെയ്തു. മംഗൾയാൻ ഡയറക്റ്റർ എസ്. അരുണൻ ആണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്.  ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഡോക്യുമെന്ററി പ്രകാശനം ചടങ്ങിൽ ചലച്ചിത്രതാരം ജയസൂര്യ ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുത്തു.

ഐ എസ് ആർ ഒയുടെ വിവിധ കേന്ദ്രങ്ങൾ, ഫ്രാൻസ്, നമ്പി നാരായണൻ പഠിച്ച അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു ഡോക്യുമെന്‍ററിയുടെ ചിത്രീകരണം നടന്നത്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ നമ്പി നാരായണന്‍റെ പഠനകാലത്തെ എക്സ്ക്ലുസീവ് ദൃശ്യങ്ങളും ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലീഷിലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ അലക്സ് വാർണർ ആണ് ഡോക്യുമെന്‍ററിക്ക് വിവരണം നൽകുന്നത്.
ജോൺ ഡബ്ല്യു വർഗീസ്, ജോസ് മിലേക്കാച്ചലിൽ, സന്തോഷ് എന്നിവർ ചേർന്നാണ് ഡോക്യുമെന്‍ററി നിർമ്മിച്ചിരിക്കുന്നത്.

admin:
Related Post