ഓ​ഖി: 7340 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കേരളം

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് വി​ത​ച്ച ദു​രി​തം നേ​രി​ടാ​ൻ 7340 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. തൈ​ക്കാ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കേ​ര​ളം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ദു​ര​ന്തം നേ​രി​ടാ​ൻ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1200 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ദീ​ർ​ഘ​കാ​ല പാ​ക്കേ​ജാ​യി 7340 കോ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ളം യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പൂന്തുറയിൽ മൽസ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. കേ​ര​ളത്തിന്‍റെ ആ​വ​ശ്യ​ങ്ങ​ളും ദു​ര​ന്ത കെ​ടു​തി​ക​ളും വി​ല​യി​രു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി, കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന കേ​ര​ള​ത്തി​ന്‍റെ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യം ന​ൽ​കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

കന്യാകുമാരിയിലെത്തിയ മോദി, ഇവിടുത്തെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 4047 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

admin:
Related Post