കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായി മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
നിലവിലെ ചെയർപഴ്സനും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മിഥുനെ പുതിയ ചെയർപഴ്സനായി തിരഞ്ഞെടുത്തത്.
2006-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുൻ വി ഗാർഡിൽ ചേരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം പ്രവർത്തനം വിപുലീകരിച്ച കമ്പനിക്ക് നിലവിൽ 7 സംസ്ഥാനങ്ങളിലായി 12,000-ത്തോളം ജീവനക്കാരുണ്ട്.


