HomeNewsകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി; ഗുജറാത്തിലെ പുതിയ ലുലു മോൾ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി; ഗുജറാത്തിലെ പുതിയ ലുലു മോൾ പദ്ധതി ചർച്ച ചെയ്തു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഓഗസ്റ്റ് 6 വ്യാഴാഴ്ച ന്യൂഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഗുജറാത്തിലെ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിലുള്ള ചന്ദ്-ഖേഡയിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന പുതിയ ഷാപ്പിംഗ് മോൾ പദ്ധതിയെക്കുറിച്ച് യൂസഫലി കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. പദ്ധതി വേഗത്തിലും വിജയകരമായും പൂർത്തിയാക്കാൻ ആവശ്യമായ എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് അമിത് ഷാ ഉറപ്പുനൽകിയതായി യൂസഫലി അറിയിച്ചു. പിന്തുണ ഉറപ്പുനൽകിയ കേന്ദ്രമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

MA Yusuff Ali Meets Union Home Minister Amit Shah

RELATED ARTICLES
- Advertisment -

Most Popular